കൊച്ചി :നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടിയെ പിന്തുണച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് നടൻ സിദ്ധിഖ് ഫേസ്ബുക്കിൽ പോസിറ്റിട്ടത്.എന്നാൽ സിദ്ധിഖിന്‍റെ പോസ്റ്റിന് താഴെ സാധാരണക്കാരായ പ്രേക്ഷകർ ചീത്തവിളിയുടെ അഭിഷേകം നടത്തുകയാണിപ്പോള്‍.സാഹിത്യ ഭാഷയിലാണ് സിദ്ധിഖ് ഫേസ്ബുക്കില്‍ നടിയ്ക്ക് പിന്തുണ അറിയിച്ചത്.എന്നാല്‍ ദിലീപ് ജയിലില്‍ നിന്ന് വരുമ്പോള്‍ സ്വീകരിക്കാന്‍ നിന്ന താങ്കള്‍ക്ക് എന്ത് യോഗ്യതയാണ് ഈ പോസ്റ്റ് എഴുതാന്‍ എന്ന് കാഴ്ചക്കാര്‍ ചോദിക്കുന്നു.
രണ്ട് വള്ളത്തിലും കാല് വയ്ക്കുന്ന സിദ്ധിഖിനെ തെറി കൊണ്ട് അഭിഷേകം നടത്തുകയാണ് സാധാരണക്കാര്‍. ഏതെങ്കിലും ഒരു പക്ഷത്ത് നില്‍ക്കാനാണ് കാഴ്ചക്കാരുടെ ആവശ്യം.കേസില്‍ തുടക്കം മുതല്‍ ദിലീപിന്‍റെ പേര് പറഞ്ഞ് കേള്‍ക്കുമ്പോള്‍ സിദ്ധിഖ് പിന്തുണയുമായി എത്തി. കേസുമായി ബന്ധപ്പെട്ട് 13 മണിക്കൂര്‍ നടനെ ചോദ്യം ചെയ്തപ്പോള്‍. ദിലീപിനെ കാണാന്‍ പൊലീസ് ക്ലബ്ബിലെത്തിയ ആളാണ് സിദ്ധിഖ്.നടന് ജാമ്യം ലഭിക്കുന്നതുവരെ ഒപ്പം നിന്നു.ഇരയെ ഇരയായി മാത്രമായി കാണുന്നത് സത്യത്തില്‍ സിദ്ധിഖ് അല്ലേ എന്നാണ് സാധാരണക്കാരുടെ ചോദ്യം.
‘പെണ്ണേ, ആ കണ്ണുകള്‍ ജ്വലിക്കട്ടെ. നിന്നെ ഇര മാത്രമാക്കുന്ന കാട്ടു നീതിക്കു മുമ്പില്‍ നീ തീയായില്ലെങ്കിലും ഒരു തീക്കനലെങ്കിലുമാവുക. വേട്ടയാടാന്‍ മാത്രമറിയാവുന്ന കാട്ടാളന്മാരെ ജീവിതാവസാനം വരെ പൊള്ളിക്കുന്ന തീക്കനല്‍’- എന്നാണ് സിദ്ധിഖിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.
Post Your Comments