തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഞായറാഴ്ച കേരളത്തിലെത്തും. കൊല്ലത്ത് അമൃതാനന്ദമയീ മഠം പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് അദ്ദേഹം എത്തുന്നത്. രാഷ്ട്രപതിയായ ശേഷം ആദ്യമായാണ് രാംനാഥ് കോവിന്ദ് കേരളത്തിലെത്തുന്നത്. ഒക്ടോബര്‍ 8 ഞായറാഴ്ച രാവിലെ 9.30ന് തിരുവനന്തപുരം എയര്‍ഫോഴ്സ് ടെക്നിക്കല്‍ ഏരിയയില്‍ രാഷ്ട്രപതി വിമാനമിറങ്ങും.
സംസ്ഥാന സര്‍ക്കാര്‍ ഔപചാരികമായി സ്വീകരിക്കുന്ന അദ്ദേഹത്തിന് സൈന്യം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ കായംകുളം എന്‍ടിപിസി ഹെലിപാഡിലെത്തി അവിടെനിന്ന് റോഡ് മാര്‍ഗം അമൃതാനന്ദമയീ മഠത്തിലെത്തും.11 ന് ചടങ്ങില്‍ സംബന്ധിച്ച ശേഷം ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേക്ക് തിരിക്കും. ഉച്ചക്ക് അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങും.
Post Your Comments