ആലപ്പുഴ: കാൻസർ ബാധ കണ്ടെത്താനും ചികിത്സ ആരംഭിക്കാനും വൈകുന്നവർക്കായി പുതിയ കണ്ടുപിടിത്തം. ഇംഗ്ലണ്ടിലെ ശാസ്ത്രജ്ഞൻമാർ ലോകപ്രശസ്ത സിദ്ധാന്തമായ ‘രാമൻസ് സ്പെക്ട്രോസ്കോപ്പി’ ഉപയോഗിച്ചാണ് പുതിയ വിദ്യ വികസിപ്പിച്ചത്.
അഞ്ചു വർഷത്തെ പരീക്ഷണ നിരീക്ഷണങ്ങൾക്കു ശേഷം ഇപ്പോൾ ഇംഗ്ലണ്ടിൽ ഉപയോഗിച്ചു തുടങ്ങിയ സാങ്കേതിക വിദ്യയ്ക്കും യന്ത്രസംവിധാനത്തിനും ‘രാമൻ പ്രോബ്’ എന്നാണു ശാസ്ത്രജ്ഞൻമാർ പേരിട്ടിരിക്കുന്നത്. ‘‘ലളിതമായ ഒരു സൂചി തൊലിപ്പുറത്തു സ്പർശിക്കുന്നു. കാൻസറായി മാറാൻ സാധ്യതയുള്ള കോശങ്ങളെയും കാൻസർ ബാധിച്ച കോശങ്ങളെയും ‘രാമൻ പ്രോബ്’ വേഗത്തിൽ കണ്ടെത്തും.
‘രാമൻ പ്രോബ്’ എന്നാണു ശാസ്ത്രജ്ഞൻമാർ പേരിട്ടിരിക്കുന്നത്. അഞ്ചു വർഷത്തെ പരീക്ഷണ നിരീക്ഷണങ്ങൾക്കു ശേഷം ഇപ്പോൾ ഇംഗ്ലണ്ടിൽ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചു തുടങ്ങി. ‘‘കാൻസറായി മാറാൻ സാധ്യതയുള്ള കോശങ്ങളെയും കാൻസർ ബാധിച്ച കോശങ്ങളെയും ലളിതമായ ഒരു സൂചി തൊലിപ്പുറത്തു സ്പർശിക്കുന്ന വഴി ‘രാമൻ പ്രോബ്’ വേഗത്തിൽ കണ്ടെത്തും.
അതിനു ശേഷം അവയെ ഉടൻതന്നെ നശിപ്പിക്കുകയും ചെയ്യുമെന്ന് പുത്തൻ സാങ്കേതിക വിദ്യയെ പ്രഫ. ഹ്യൂ ബാർ എളുപ്പത്തിൽ ഇങ്ങനെ പരിചയപ്പെടുത്തുന്നു. എല്ലാ പരീക്ഷണങ്ങളും വിജയിച്ചെന്നും ഇംഗ്ലണ്ടിൽ താൻ ജോലി ചെയ്യുന്ന ആശുപത്രിയിലും കൂടാതെ സിംഗപ്പൂർ ഉൾപ്പെടെ മറ്റുപല രാജ്യങ്ങളിലും ഉപയോഗിച്ചു തുടങ്ങിയെന്നും സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനു നേതൃത്വം നൽകിയവരിലൊരാളായ ഹ്യൂ ബാർ പറഞ്ഞു.
ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ ‘സ്പെക്ട്രോസ്കോപ്പി ഓഫ് ബയോമോളിക്യൂൾസ് ആൻഡ് അഡ്വാൻസ്ഡ് മെറ്റീരിയിൽസ്’ എന്ന വിഷയത്തിൽ സംഘടിപ്പിച്ചിരിക്കുന്ന രാജ്യാന്തര സെമിനാറിൽ ഇംഗ്ലണ്ടിൽ നിന്നുള്ള സർജൻ ഡോ. ഹ്യൂ ബാർ ആണു പുതിയ സാങ്കേതിക വിദ്യ പരിചയപ്പെടുത്തിയത്.
Post Your Comments