പത്തനംതിട്ട: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് ഗള്‍ഫ് ഉള്‍പ്പെടെ വിദേശരാജ്യങ്ങളില്‍നിന്നു കോടികളുടെ ധനസഹായം എത്തുന്നതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐ.എ). ഇങ്ങനെ ലഭിക്കുന്ന പണത്തിന്റെ നല്ലൊരു പങ്കും ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിക്കുന്നതെന്നും എന്‍.ഐ.എ വ്യക്തമാക്കുന്നു. വ്യക്തികളുടെ പേരില്‍ എത്തുന്ന പണം സംഘടനയ്ക്കു കൈമാറുകയാണു ചെയ്യുന്നത്.പ്രവാസി അക്കൗണ്ടുകളില്‍നിന്നു പോലും ഇത്തരത്തില്‍ പണമെത്തുന്നതായി എന്‍.ഐ.എ. കണ്ടെത്തി. മതപ്രചാരണത്തിനെന്ന പേരില്‍ ഗള്‍ഫ് വ്യവസായികളില്‍നിന്നു പണം കണ്ടെത്തുന്നതായും ആരോപണമുണ്ട്.
ആര്‍.എസ്.എസ്. അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ക്കും ക്ഷേത്രങ്ങള്‍ക്കും നേരേ ആക്രമണം നടത്താന്‍ പോപ്പുലര്‍ ഫ്രണ്ട് ഗൂഢാലോചന നടത്തിയതായും എന്‍.ഐ.എ. റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഒസാമ ബിന്‍ ലാദന്റെയും സദ്ദാം ഹുെസെന്റെയും മരണത്തേത്തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രതിഷേധം സംഘടിപ്പിച്ചത് ആഗോളഭീകരതയുടെ വേരുകള്‍ കേരളത്തിലേക്കു നീണ്ടതിനു തെളിവാണ്. മുംബൈ ഭീകരാക്രമണക്കേസിലെ പ്രധാനപ്രതി അജ്മല്‍ കസബിന്റെ വധശിക്ഷ നടപ്പാക്കിയതിനേത്തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മയ്യത്ത് നമസ്ക്കാരം നടത്തിയതായും എന്‍.ഐ.എ. രേഖകള്‍ സഹിതം സമര്‍ഥിക്കുന്നു.
പരിസ്ഥിതി, മനുഷ്യാവകാശപ്രവര്‍ത്തനം, ആദിവാസി-ദളിത് ഭൂസമരം എന്നീ മേഖലകളിലും പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനം ശക്തമാണ്. സമരത്തിന്റെ മറവില്‍ വിഭാഗീയത വളര്‍ത്തുകയാണു ലക്ഷ്യം. പ്രണയ മതപരിവര്‍ത്തനം നടത്തുന്നവര്‍ക്കായി പോപ്പുലര്‍ ഫ്രണ്ട് മഞ്ചേരിയില്‍ സത്യസരണി ഇസ്ലാമിക് ദാവാ ഇസ്റ്റിറ്റിയൂട്ട് എന്ന പേരില്‍ മതപഠനകേന്ദ്രം തുടങ്ങിയിട്ടു കാലങ്ങളായി. കേരളത്തില്‍ എല്ലാ ജില്ലയിലും സംഘടനയുടെ പ്രവര്‍ത്തനമുണ്ടെങ്കിലും കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ കൂടുതല്‍ സജീവമാണ്.
മലപ്പുറം പൊന്നാനിയില്‍ ഗണേശോത്സവം തടസപ്പെടുത്താന്‍ പോപ്പുലര്‍ ഫ്രണ്ട് കരുനീക്കി. ഗണേശവിഗ്രഹം കടലില്‍ നിമജ്ജനം ചെയ്താല്‍ മത്സ്യലഭ്യത കുറയുമെന്നായിരുന്നു പ്രചാരണം. ഒടുവില്‍ പോലീസ് ഇടപെട്ടതോടെ വിഗ്രഹനിമജ്ജനത്തില്‍നിന്നു ഹിന്ദുസംഘടന പിന്മാറി.സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയകക്ഷികളുടെ യുവജനസംഘടനകളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറിയെന്നും എന്‍.ഐ.എ. റിപ്പോര്‍ട്ടിലുണ്ട്.
Post Your Comments