തിരുവനന്തപുരം: ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരിച്ച തമിഴ്നാട് സ്വദേശി മുരുകന്റെ കേസന്വേഷണ റിപ്പോർട്ട് ആരോഗ്യ വകുപ്പ് അട്ടിമറിച്ചതായി ആരോപണം. പൊലീസ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് നല്‍കിയില്ലെന്നാണ് ആരോപണം. എന്നാല്‍ കേസുമായി മുന്നോട്ടു പോകുമെന്ന് പൊലീസ് അറിയിച്ചു.
റിപ്പോർട്ട് നൽകാത്തതിനാൽ വീണ്ടും പോലീസ് ആരോഗ്യ വകുപ്പിന് കത്തയച്ചു.ഡോക്ടര്‍മാരുടെ മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുന്നതിന് മുന്‍പ് റിപ്പോര്‍ട്ട് വേണമെന്നാണ് പൊലീസ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ കത്തിനെക്കുറിച്ച് അറിയില്ല എന്ന് ആരോഗ്യ വകുപ്പ് മന്ത്രി പ്രതികരിച്ചു.
Post Your Comments