പഞ്ച്കുളാ: ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങിന്റെ വളര്‍ത്ത് മകള്‍ ഹണിപ്രീതിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കുന്നു. ഹണി ചോദ്യം ചെയ്യലുമായി സഹകരിക്കാത്ത സാഹചര്യത്തിലാണ് നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പോലീസ് തയ്യാറെടുക്കുന്നത്. ഇതിനായി പോലീസ് കോടതിയുടെ അനുമതി തേടും.
ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ പഞ്ച്കുളയിലുണ്ടായ കലാപം സംബന്ധിച്ച് 40 ചോദ്യങ്ങളാണ് ഹണിയോട് പോലീസ് ചോദിച്ചത്. എന്നാല്‍ ഇതില്‍ 13 ചോദ്യങ്ങളോട് പ്രതികരിക്കാന്‍ ഇവര്‍ തയാറായില്ല. 27 ചോദ്യങ്ങള്‍ക്ക് പരസ്പര ബന്ധമില്ലാതെയാണ് മറുപടി നല്‍കിയത്.
ചോദ്യം ചെയ്യലിനോട് ഹണിപ്രീത് നിസംഗത പ്രകടിപ്പിക്കുകയാണ്. അതുകൊണ്ട് കോടതി അനുവദിച്ച ആറ് ദിവസം റിമാന്‍ഡ് കാലാവധി മതിയാകാതെ വരും. റിമാന്‍ഡ് കാലാവധി നീട്ടാന്‍ ആവശ്യപ്പെടുന്നതിനൊപ്പം നാര്‍ക്കോ പരിശോധന നടത്താന്‍ കോടതിയുടെ അനുമതി തേടുമെന്നും പഞ്ച്കുളാ പോലീസ് കമ്മീഷണര്‍ എ.എസ്. ചൗള പറഞ്ഞു.
Post Your Comments