Latest NewsKeralaNews

കോടിയേരി സിംഹത്തെ കാണാത്തതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്: കണ്ണന്താനം

കൊച്ചി: കോടിയേരി സിംഹത്തെ കാണാത്തതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അൽഫോൻസ് കണ്ണന്താനം. അമിത് ഷാ പല്ലുകൊഴിഞ്ഞ സിംഹമാണെന്ന് കോടിയേരി പറഞ്ഞിരുന്നു. ഇതിനു മുറുപടിയാട്ടിട്ടാണ് കണ്ണന്താനം പറഞ്ഞത്. അമിത് ഷാ, പ്രധാനമന്ത്രി വിളിപ്പിച്ചതുകൊണ്ടാണ് ഡൽഹിക്കു മടങ്ങിയത്.

പാർട്ടി അധ്യക്ഷനാണ് അദ്ദേഹം. ഉത്തരവാദിത്തപ്പെട്ട ചുമതലകൾ വഹിക്കുന്നയാളാണ്. പാർട്ടിയെപ്പറ്റി തനിക്ക് ഇത്രയുമൊക്കെ കാര്യങ്ങളേ അറിയൂ. കാരണം താൻ പാർട്ടിയിലെ ‘കുഞ്ഞു നേതാവാ’ണെന്നും കണ്ണന്താനം പറഞ്ഞു. കൊച്ചിയിൽ ഓൾ കേരള സിബിഎസ്‌ഇ പ്രിൻസിപ്പൽസ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇപ്പോഴും രാജ്യത്തെ 60 ശതമാനം ആളുകൾക്ക് ശുചിമുറിയില്ല. മലയാളികൾക്ക് ശുചിമുറിയില്ലാത്തവരെപ്പറ്റി പറഞ്ഞാൽ ആ സാഹചര്യം മനസിലാകില്ല. അതുകൊണ്ടാണ് താൻ വട്ടനാണെന്നാണു കേരളത്തിലെ ആളുകൾ ഇപ്പോൾ പറയുന്നത്. മെഡിക്കൽ വിദ്യാഭ്യാസം കള്ളക്കടത്തുകാർക്കും അവരുടെ മക്കൾക്കും മാത്രമേ സാധ്യമാകൂ എന്നതാണ് ഇന്നത്തെ സ്ഥിതി.

റബറിനും മറ്റു നാണ്യവിളകൾക്കും വിലയില്ല. മെഡിക്കൽ വിദ്യാഭ്യാസത്തിന് ഹോസ്റ്റൽ ഫീസ് ഉൾപ്പടെ 75 ലക്ഷം രൂപയോളമാകും. കള്ളക്കടത്തുകാർക്കല്ലാതെ സാധാരണക്കാർക്ക് ഇക്കാലത്ത് ഡോക്ടറാകാൻ കഴിയില്ലെന്നും കണ്ണന്താനം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button