ഛണ്ഡീഗഡ്: ദേര അനുകൂലികള്‍ നടത്തിയ കലാപത്തിന്റെ മുഖ്യ ആസൂത്രക ഹണിപ്രീത് ഇന്‍സാനെന്ന് ഹരിയാന പോലീസ്. കോടതി വിധിക്ക് ഒരാഴ്ച മുമ്പ് തന്നെ ഗുമീതിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ കലാപം സൃഷ്ടിച്ച് ആള്‍ദൈവത്തെ രക്ഷിക്കാന്‍ തീരുമാനിച്ചിരുന്നതായും പോലീസ് വ്യക്തമാക്കി.
സിര്‍സയിലെ ആശ്രമത്തില്‍ ഓഗസ്റ്റ് 17ന് ഹണിപ്രീതിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു.
ഈ യോഗത്തിലാണ് കലാപം നടത്താനുള്ള ആസൂത്രണം കൈക്കൊണ്ടത്. ഹണിപ്രീതിന് പുറമെ ഗുര്‍മീതിന്റെ ഏറ്റവും അടുത്ത അനുയായികളായ രാകേഷ് കുമാര്‍ അറോറ, പ്രീതം എന്നിവരും മീറ്റിംഗില്‍ പങ്കെടുത്തിരുന്നു. അറോറ, ഗുര്‍മീതിന്റെ പ്രൈവറ്റ് സെക്രട്ടറിയും പ്രീതം മുഖ്യ സുരക്ഷാ ഉദ്യോഗസ്ഥനുമാണ്. ഇരുവരെയും പിന്നീട് ഹരിയാന പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഹണിപ്രീതിന്റെ പങ്കാളിത്തം അറോറയേയും പ്രീതത്തെയും ചോദ്യം ചെയ്തതില്‍ നിന്നുമാണ് വ്യക്തമായത്. ഹണിപ്രീത് നേരത്തെ കലാപത്തില്‍ തനിക്ക് പങ്കില്ലെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. കലാപത്തെക്കുറിച്ച് ഹണിപ്രീതില്‍ നിന്നും ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് പഞ്ച്കുള പോലീസ് കമ്മീഷണര്‍ എ.എസ് ചാവ്ല വ്യക്തമാക്കി.
Post Your Comments