ന്യൂഡല്‍ഹി: ചരക്കുസേവന നികുതി ഘടനയില്‍ ഭേദഗതി വരുത്തുന്നു. ജിഎസ് ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമായത്. ഹോട്ടല്‍ ഭക്ഷണത്തിന്റെ നികുതി നിരക്കു കുറയ്ക്കാനും ചെറുകിട സ്ഥാപനങ്ങള്‍ക്ക് നിരക്കില്‍ ഇളവുകള്‍ വരുത്താനും തീരുമാനമായി. പുതിയ തീരുമാനം ഡല്‍ഹിയില്‍ തുടരുന്ന ജിഎസ് ടി കൗണ്‍സില്‍ യോഗത്തിലാണ്.
ചരക്ക് സേവന നികുതി നടപ്പിലാക്കിയതിനു ശേഷം മൂന്നു മാസം കഴിഞ്ഞാണ് യോഗം ചേർന്നത്. ജി.എസ്.ടി വിലയിരുത്തലിനും പരിഷ്ക്കരണത്തിനുമാണ് കൗണ്‍സില്‍ യോഗം ചേര്‍ന്നത്. പ്രത്യേക കമ്മിറ്റിയെ ഹോട്ടല്‍ മേഖലയിലെ പരിഷ്ക്കരണത്തിനായി നിയോഗിക്കും. 12 ശതമാനമായി നികുതി നിരക്ക് കുറയ്ക്കാനും തീരുമാനമായി.
കൂടാതെ സ്വര്‍ണം 50,000 രൂപയ്ക്കു മേല്‍ വാങ്ങുന്നതില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. രണ്ടു ലക്ഷമായി ഈ പരിധി ഉയര്‍ത്തും. കള്ളപ്പണനിയമത്തില്‍ നിന്ന് ജൂവലറികളെ ഒഴിവാക്കുമെന്നും വ്യക്തമാക്കി. അതുകൊണ്ടുതന്നെ സ്വര്‍ണ്ണ രത്ന വ്യാപാരത്തില്‍ 2 ലക്ഷത്തിനു താഴെ പാന്‍ കാര്‍ഡ് ഹാജരാക്കേണ്ടിവരില്ല.
അതുപോലെ ഗൃഹോപകരണങ്ങളുടെ നികുതി നിരക്കും കുറച്ചേക്കും. ഇപ്പോള്‍ ഇതില്‍ പലതിനും 28 ശതമാനമാണ് നികുതി. കയര്‍ ഉത്പന്നങ്ങളുടെ നികുതി 5 ശതമാനമാക്കും. ചരക്ക് സേവന നികുതിയില്‍ കൂടുതല്‍ ഇളവുകള്‍ വാണിജ്യ, വ്യവസായ ലോകം പ്രതീക്ഷിക്കുന്നുണ്ട്.
Post Your Comments