ന്യൂ ഡൽഹി ; ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബോളിൽ ഇന്ത്യ ഉള്‍പ്പെടുന്ന ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ ജയം സ്വന്തമാക്കി ഘാന. കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഘാന പരാജയപ്പെടുത്തിയത്. 39-ാം മിനിറ്റില്‍ സാദിഖ് ഇബ്രാഹിമാണ് ഘാനയ്ക്കുവേണ്ടി വിജയ ഗോൾ സ്വന്തമാക്കിയത്. അതെ സമയം മുംബൈയിൽ നടന്ന ന്യൂസിലാൻഡും തുർക്കിയും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു. ന്യൂസിലന്ഡിനെതിരേ തുര്‍ക്കിയുടെ അഹമ്മദ് കുട്ചുവാണ് 18-ാം മിനിറ്റില്‍ ഗോൾ നേടിയത് ഇതോടെ ലോകകപ്പില്‍ ആദ്യമായി ഗോള്‍ നേടിയ ടീം എന്ന നേട്ടം തുര്‍ക്കി സ്വന്തമാക്കി. 58-ാം മിനിറ്റില്‍ മാക്സ് മാട്ടയുടെ ഫ്രീകിക്കിലൂടെയാണ് ന്യൂസിലൻഡ് ഗോൾ സ്വന്തമാക്കിയത്. ഇനി നടക്കാനിരിക്കുന്ന യുഎസ്എ ഇന്ത്യ മത്സരത്തിലെ ഇന്ത്യൻ ടീമിലെ ആദ്യ ഇലവനിൽ മലയാളി താരം രാഹുലും ഇടം നേടി.
Post Your Comments