തിരുവനന്തപുരം: മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ എണ്ണത്തിൽ വർധനവ്. മോട്ടോർ വാഹന വകുപ്പ് മദ്യപിച്ച് വാഹനം ഓടിച്ചതിന്റെ പേരിൽ ഓഗസ്റ്റു മാസംവരെ 6,100 പേർക്കെതിരെ കേസെടുത്തു. കഴിഞ്ഞവർഷം 4,380 പേർക്കെതിരെയും 2015ൽ 4530 പേർക്കെതിരെയുമാണ് കേസെടുത്തത്.മദ്യപിച്ച് വാഹനം ഓടിച്ചതിനു 2014ൽ 11,131 പേരാണ് പിടിയിലായത്. ബാറുകൾ അടച്ചിട്ടിരുന്നപ്പോൾ കേസുകൾ കുറവായിരുന്നു. എന്നാൽ വീണ്ടും ഉയരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
മാത്രമല്ല വാഹനം ഓടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. 3,756 പേരാണ് ഈ വർഷം ഓഗസ്റ്റ് അവസാനംവരെ പിടിയിലായത്. കഴിഞ്ഞവർഷം പിടിയിലായത് 3,739പേർ.
ഗതാഗത നിയമങ്ങൾ ലംഘിച്ചതിന് സസ്പെൻഡ് ചെയ്യപ്പെട്ട ലൈസൻസുകളുടെ എണ്ണത്തിലും വർധനവുണ്ട്. 12,138 ലൈസൻസുകളാണ് ഓഗസ്റ്റുവരെ സസ്പെൻഡ് ചെയ്തത്. കഴിഞ്ഞവർഷം സസ്പെൻഡ് ചെയ്തത് 11,127 ലൈസൻസുകളാണ്. അഞ്ചുതവണയിൽ കൂടുതൽ നിയമം ലംഘിക്കുന്നവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്താൽ മതിയെന്നാണു മോട്ടോർവാഹന വകുപ്പിന്റെ തീരുമാനം.
Post Your Comments