ദിലീപ് ഫാന്‍സ് ക്ലബ് എന്ന പേജില്‍ നിന്നും വന്ന ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. ഈ പോസ്റ്റ് വിവാദമായതോടെ അവര്‍ പിന്‍വലിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഈ വിവാദ പോസ്റ്റിനോട് റിമ, സജിത മഠത്തില്‍ തുടങ്ങിയവര്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ദിലീപ് ഫാന്‍സ് എന്നാ പേരില്‍ വീണ്ടും ഈ പോസ്റ്റ് ചര്ച്ചയാകുമ്പോള്‍ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ദിലീപ് ഓണ്‍ ലൈന്‍.
സംഭവിക്കുന്നതെല്ലാം ദിലീപിന്റെയും ദിലീപ് ഫാന്സിന്റെയും തലയിൽ കെട്ടി വെക്കാൻ ആർക്കോ അമിത താല്പര്യം ഉള്ളതുപോലെ ആണ് കാര്യങ്ങളുടെ പോക്ക് എന്നവര്‍ വിമര്‍ശിക്കുന്നു.
ദിലീപ് ഓണ്‍ ലൈന്‍ പോസ്റ്റ്
പ്രിയപെട്ടവരെ,
losers media എന്ന ഒരു ഫേസ്ബുക് പേജ് ഇട്ട ഒരു പോസ്റ്റുമായി ബന്ധപെട്ടു നടക്കുന്ന വാദ പ്രതിവാദങ്ങൾ ശ്രദ്ധയിൽ പെട്ടു . എന്താണ് സംഭവിച്ചത് എന്ന് ആ പേജിന്റെ അഡ്മിൻ തന്നെ മറ്റൊരു പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരുന്നു. ആ പേജ് ഉൾപ്പടെ അവർ ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഈ സംഭവത്തിന് മുൻപ് വരെ ഇങ്ങനെ ഒരു പേജിനെ പറ്റി കേട്ടിട്ടുള്ളവർ പോലും വളരെ ചുരുക്കം ആയിരിക്കും. എങ്കിലും ഇതെല്ലാം ദിലീപിന്റെയും ദിലീപ് ഫാന്സിന്റെയും തലയിൽ കെട്ടി വെക്കാൻ ആർക്കോ അമിത താല്പര്യം ഉള്ളതുപോലെ ആണ് കാര്യങ്ങളുടെ പോക്ക്.
ഫേസ്ബുക്കിൽ പതിനായിര കണക്കിന് പേജുകൾ ഉണ്ട്. സ്വന്തമായി ഒരു ഫേസ്ബുക് അക്കൗണ്ട് ഉള്ള ആർക്കു വേണമെങ്കിലും ഒരു പേജ് തുടങ്ങാവുന്നത് ആണ്. നാളെ ദിലീപിനെ തെറി വിളിച്ചു മറ്റൊരു പുതിയ പേജ് രൂപം കൊണ്ടാൽ അതിന്റെ ഉത്തരവാദിത്തം ഈ പറയുന്ന, ഇപ്പോൾ ദിലീപിനെ കുറ്റം പറയുന്നവർ, ഏറ്റെടുക്കുമോ? We Hate Dileep എന്ന പേജ് ദിലീപിന് എതിരെ ചാനലിലും ഓൺലൈനിലും സംസാരിക്കുന്നവർ ഉണ്ടാക്കിയത് ആണെന്ന് ഞങ്ങൾ പറഞ്ഞാൽ നിഷേധിക്കുമോ? അതിൽ വരുന്ന വാർത്തകളുടെ ഉത്തരവാദിത്തം നിങ്ങൾ ഏറ്റെടുക്കുമോ? ദിലീപിനെ കുറ്റം പറയാൻ ഉള്ള വ്യെഗ്രതയിൽ സാമാന്യ ബോധം (അതുണ്ടെങ്കിൽ) ആർക്കും അടിയറവു വെക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു.
Post Your Comments