ഭര്‍ത്താവ് മറ്റൊരു സ്ത്രീയുമയി കാറില്‍ കറങ്ങുന്നത് കണ്ട ഭാര്യ കോപാകുലയായി അദ്ദേഹത്തിന്റെ കാര്‍ ഇടിച്ചു തകര്‍ത്തു. തന്റെ ബിഎംഡബ്ലു കാര്‍ ഉപയോഗിച്ചാണ് ഭര്‍ത്താവിന്റെ കാറില്‍ പല തവണ ഇടിച്ചത്. നിരവധി ആളുകളുടെ മുന്നില്‍ ആയിരുന്നു ഭാര്യയുടെ രോഷ പ്രകടനം. ചിലിയിലെ അരിഗാ മേഖലയിലാണ് സംഭവം നടന്നത്.
ഇടിയുടെ ആഘാതത്തില്‍ രണ്ട് കാറുകള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഭാര്യ തന്റെ കാറിൽ പോകുമ്പോഴാണ് ഭർത്താവ് മറ്റൊരു സ്ത്രീയുമായി കാറിൽ കറങ്ങുന്നത് കണ്ടത്. ഇതവരെ പ്രകോപിപ്പിക്കുകയും അവർ കാറിനെ പിന്തുടരുകയും ചെയ്തു. ഇത് കണ്ട ഭർത്താവ് കാർ നിർത്തിയതോടെ ഭാര്യ കാർ പലതവണ ഭർത്താവിന്റെ കാറിൽ ഇടിപ്പിക്കുകയായിരുന്നു.
Post Your Comments