ഗുരുഗ്രാം: ഹരിയാനയിലെ മനേസറിൽ പ്രവർത്തിക്കുന്ന മാരുതിയുടെ പ്ലാന്റിൽ കയറിയ പുള്ളിപ്പുലിയെ പിടികൂടി. വ്യാഴാഴ്ച പുലർച്ചെ പ്ലാന്റിൽ കയറിയ പുലിയെ 33 മണിക്കൂറുകൾക്ക് ശേഷമാണ് മയക്കുവെടി വച്ച് പിടികൂടിയത്. വെടിയേറ്റ് മയങ്ങിയ പുലിയെ നിരീക്ഷിച്ച ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്നും ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയാൽ ഉടൻ തന്നെ പുലിയെ ഉൾവനത്തിൽ എത്തിച്ച് തുറന്നുവിടുമെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.
വ്യാഴാഴ്ച പുലി പ്രവേശിക്കുമ്പോൾ അഞ്ഞൂറോളം തൊഴിലാളികൾ പ്ലാന്റിൽ ഉണ്ടായിരുന്നു. ഉടൻ തന്നെ സ്ഥലത്തിയ പോലീസും വനംവകുപ്പും എല്ലാം പ്രവർത്തനരഹിതമാക്കി ജീവനക്കാരെ ഒഴിപ്പിച്ച് പ്ലാന്റ് അടപ്പിച്ചു. . പിന്നീട് പുലിയെ പിടിക്കാൻ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിക്കാതെ വന്നതോടെ മയക്കുവെടി വെച്ച് പിടികൂടുകയായിരുന്നു. നൂറോളം പോലീസുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് പുലിയെ പ്ലാന്റിൽ നിന്നും പുറത്തുകടക്കാതിരിക്കാൻ ശ്രമിച്ചത്.
Post Your Comments