CinemaBollywoodMovie Gossips

അനുഷ്കയുടെ കുറ്റങ്ങളും കുറവുകളും തുറന്നുപറഞ്ഞ് കോഹ്‌ലി

ഇന്ത്യൻ ക്രിക്കറ്റ് താരം വീരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്‍ക ശർമ്മയും തമ്മിൽ ദീർഘനാളായി പ്രണയത്തിലാണെന്ന വിവരം പറയാതെ പറഞ്ഞ രഹസ്യമാണ്.അടുത്തിടെ ആമിര്‍ ഖാന്‍ അവതാരകനായെത്തിയ ചാറ്റ് ഷോയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ കോഹ്‌ലി മനസ്സുതുറന്നത്.

ആദ്യമായിട്ടാണ് കോഹ്‌ലി തന്‍റെ കാമുകിയുടെ ഗുണദോഷണങ്ങളെകുറിച്ച് മാധ്യമങ്ങൾക്ക് മുമ്പിൽ മനസ്സ് 
തുറക്കുന്നത് .അനുഷ്‌ക്കയിൽ കോഹ്‌ലിക്ക് ഇഷ്ടപെടാത്തതും ഇഷ്ടപ്പെട്ടതുമായ സ്വഭാവങ്ങൾ പറയാനായിരുന്നു ആമിറിന്‍റെ ചോദ്യം.സത്യസന്ധയും നന്നായി കെയര്‍ ചെയ്യുകയും ചെയ്യുന്ന വ്യക്തിയാണ് അനുഷ്ക. അവളില്‍ ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്നതും ഈ രണ്ടു കാര്യങ്ങളാണ്. തന്നെ നല്ലൊരു വ്യകതിയാക്കി മാറ്റിയതിലുളള മുഴുവന്‍ ക്രെഡിറ്റും അനുഷ്കയ്ക്ക് ഉളളതാണെന്നും കോഹ്‌ലി പറഞ്ഞു.

ഇനി അനുഷ്‍കയിൽ ഇഷ്ടപെടാത്ത ഒരു രീതി കോഹ്‌ലി പറഞ്ഞതിങ്ങനെ.പരസ്പ്പരം കണ്ടുമുട്ടുമ്പോഴൊക്കെ അനുഷ്‍ക വളരെ വൈകിയാണ് എത്താറുള്ളത്.താൻ പറഞ്ഞതിലും നേരത്തെ എത്തുമ്പോൾ അവൾ പത്തും പതിനഞ്ചും മിനിറ്റ് വൈകിയാണ് എത്താറുള്ളത് എന്നും കോഹ്‌ലി തുറന്നുപറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button