KeralaLatest NewsNews

ഇസ്ലാമിക് സ്റ്റേറ്റില്‍ ചേ​ർ​ന്ന മലയാളി യുവാവ് മരിച്ചിട്ടില്ലെന്ന്‍ സന്ദേശം

പാ​ല​ക്കാ​ട്: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേ​ർ​ന്നെ​ന്ന് സം​ശ​യി​ക്കു​ന്ന പാ​ല​ക്കാ​ട്​ സ്വ​ദേ​ശി യഹിയ ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്ന്​ അ​റി​യി​ച്ചു​ള്ള സ​ന്ദേ​ശം ഇ​യാ​ളു​ടെ ഫോ​ണി​ൽ നി​ന്നു​ത​ന്നെ യാ​ക്ക​ര​യി​ലെ വീ​ട്ടി​ലെ​ത്തി​. ‘അ​യാം അ​ലൈ​വ്’ എന്ന ഒ​റ്റ​വ​രി സ​ന്ദേ​ശമാണ് ടെ​ലി​ഗ്രാം മെ​സ​ഞ്ച​ർ വ​ഴി ല​ഭി​ച്ച​ത്. നേരത്തേ ഇയാൾ മരിച്ചെന്ന്​ സന്ദേശം ലഭിച്ചിരുന്നു. പാ​ല​ക്കാ​ട് യാ​ക്ക​ര ത​ല​വാ​ല​പ​റ​മ്പി​ൽ വി​ൻ​സെന്റിന്റെ മൂ​ത്ത​മ​ക​ൻ ഈ​സ, ഭാ​ര്യ ഫാ​ത്തി​മ, ര​ണ്ടാ​മ​ത്തെ മ​ക​ൻ യ​ഹിയ, ഭാ​ര്യ മ​റി​യം എ​ന്നി​വ​രെ 2016 മേ​യി​ലാ​ണ്​ കാ​ണാ​താ​യ​ത്.

യ​ഹിയ​യും ഭാ​ര്യ​യും മേ​യ് 15 മു​ത​ലും ഇൗ​സ​യും ഭാ​ര്യ​യും മേ​യ് 18 മു​ത​ലു​മാ​ണ്​ കാ​ണാ​താ​യ​തെ​ന്ന് വി​ൻ​സെന്റ് ന​ൽ​കി​യ പ​രാ​തി​യി​ലു​ണ്ട്. പ​ഠ​ന​ത്തി​നും ബി​സി​ന​സി​നു​മാ​യി ശ്രീ​ല​ങ്ക​യി​ൽ പോ​കു​ന്നെ​ന്നാ​ണ് ഇ​വ​ർ വീ​ട്ടി​ൽ പ​റ​ഞ്ഞ​ത്. കാ​ണാ​താ​യ ശേ​ഷം ര​ണ്ടു​ത​വ​ണ ഇ​രു​വ​രും അ​ഫ്ഗാ​നി​സ്​​താ​നി​ലെ ന​മ്പ​റി​ൽ​നി​ന്ന്​ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചി​രു​ന്നു. എ​ന്നാ​ൽ, സ​ന്ദേ​ശ​ങ്ങ​ൾ വ​രു​ന്ന​ത് കേ​ര​ള​ത്തി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ന​മ്പ​റി​ൽ നി​ന്നാ​ണ്. സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കു​ന്ന​ത് ഇ​വ​ർ​ക്കൊ​പ്പം നാ​ട് വി​ട്ട​വ​രോ ഭാ​ര്യ​യോ ആ​യി​രി​ക്കാ​മെ​ന്ന സം​ശ​യം ബ​ന്ധു​ക്ക​ൾ പ്ര​ക​ടി​പ്പി​ച്ചു.

മൂ​ന്നാ​ഴ്ച മു​മ്പാ​ണ് സന്ദേശം ലഭിച്ചത്. യ​ഹിയ നേ​ര​ത്തേ ഉ​പ​യോ​ഗി​ച്ചിരുന്ന കേ​ര​ള ന​മ്പ​റി​ൽ നി​ന്നാ​ണ് സ​ന്ദേ​ശം. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ യ​ഹിയ അ​മേ​രി​ക്ക​ൻ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടെ​ന്ന സ​ന്ദേ​ശം ല​ഭി​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷ​വും ഇ​യാ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഫോ​ൺ ന​മ്പ​ർ സ്ഥി​ര​മാ​യി ഓ​ൺ​ലൈ​നി​ൽ ഉ​ണ്ടാ​വാ​റു​ണ്ട്. നേ​ര​ത്തേ ശ​ബ്​​ദ സ​ന്ദേ​ശ​ങ്ങ​ളാ​ണ് വ​ന്നി​രു​ന്ന​തെ​ങ്കി​ൽ മ​രി​ച്ചെ​ന്ന അ​റി​യി​പ്പി​ന് ശേ​ഷം ടൈ​പ്പ് ചെ​യ്ത സ​ന്ദേ​ശ​മാ​ണ്​ ല​ഭി​ച്ച​തെ​ന്ന്​ ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

സ​ന്ദേ​ശം അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. യ​ഹിയയു​ടെ ഭാ​ര്യ മ​റി​യം പ്ര​സ​വി​ച്ച ശേ​ഷം കു​ഞ്ഞി‍ന്റെ ഫോ​ട്ടോ വീ​ട്ടു​കാ​ർ​ക്ക് ര​ണ്ട് ത​വ​ണ അ​യ​ച്ചു കൊ​ടു​ത്തി​രു​ന്നു. സ​ന്ദേ​ശം വ​ന്ന ന​മ്പ​റി​ലേ​ക്ക് തി​രി​ച്ച് വി​ളി​ച്ചാ​ൽ മ​റു​പ​ടി​യി​ല്ലെ​ന്ന്​ വീ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​രി​ങ്ങാ​ല​ക്കു​ട പ​ടി​യൂ​ർ സ്വ​ദേ​ശി വി​ൻ​സെന്റ് 15 കൊ​ല്ലം മു​മ്പാ​ണ് മം​ഗ​ലം​ഡാം പ​രി​സ​ര​ത്ത് താ​മ​സി​ക്കാ​നെ​ത്തി​യ​ത്. 2005ലാ​ണ് യാ​ക്ക​ര​യി​ലേ​ക്ക് താ​മ​സം മാ​റ്റു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button