Latest NewsNewsInternational

ലാസ് വേഗാസ് വെടിവെപ്പുമായി തീവ്രവാദികള്‍ക്ക് ബന്ധമുണ്ടെന്നതിന് തെളിവ് ലഭിച്ചിട്ടില്ലെന്ന് എഫ്ബിഐ

വാഷിങ്ടണ്‍: കഴിഞ്ഞ ദിവസം ലാസ് വേഗാസില്‍ നടന്ന വെടിവെപ്പുമായി തീവ്രവാദികള്‍ക്ക് ബന്ധമുണ്ടെന്നതിന് ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) അറിയിച്ചു. 58 പേര്‍ മരിക്കാനിടയായ വെടിവെപ്പ് നടത്തിയ സ്റ്റീഫന്‍ പാഡക്കിന്റെ സുഹൃത്തിനെ ചോദ്യം ചെയ്തുവെന്നും സംഭവത്തില്‍ മാറ്റാരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തിലാണ് എഫ്ബിഐ ഇക്കാര്യം വ്യക്തമാക്കിയത്.

അക്രമി മാത്രമാണ് സംഭവത്തിന് പിന്നില്‍. ആസുത്രണം നടത്തുകയും ആയുധങ്ങള്‍ ശേഖരിക്കുകയും ചെയ്ത ശേഷമാണ് അക്രമി വെടിവെപ്പ് നടത്തിയത്. വെടിവെപ്പില്‍ പരിക്കേറ്റ 489 പേരില്‍ 317 പേരും ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടതായും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വെടിവെപ്പിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് നേരത്തെ ഏറ്റെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button