Latest NewsKeralaNews

പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെയും കൂട്ടുകാരിയെയും പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍

ബത്തേരി: വിവാഹ വീട്ടില്‍ വച്ച്‌ പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ വലയിലാക്കുകയും പിന്നീട് പീഡിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. ബത്തേരി പുത്തന്‍കുന്ന നേര്‍ച്ചക്കേണ്ടി സ്വദേശിയായ അഭിനോഷ് (22 )ആണ് അറസ്റ്റിലായത്. പതിനാറുകാരിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ഇയാള്‍ ആഡംബര കാര്‍ കാട്ടി വലയിലാക്കുകയും പ്രണയം നടിക്കുകയുമായിരുന്നു. എന്നാല്‍ അവിചാരിതമായി ഈ കുട്ടി അബിനോഷിന്റെ മൊബൈലിലെ വീഡിയോ ദൃശ്യങ്ങള്‍ കാണുകയും പോലീസിലറിയിക്കുകയുമായിരുന്നു.

കുട്ടിയുടെ പരിചയക്കാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയും അഭിനോഷും ചേര്‍ന്നുള്ള അരുതാത്ത വീഡിയോ ദൃശ്യം കണ്ട കുട്ടി അബിനോഷിന്റെ ചതി മനസ്സിലാക്കി. എന്നാൽ അപ്പോഴേക്കും പെൺകുട്ടിയും ചൂഷണത്തിന് ഇരയായിരുന്നു. തുടർന്ന് ഈ കുട്ടിയും കോളേജ് വിദ്യാർത്ഥിനിയും ചേർന്ന് പോലീസിൽ പരാതി നൽകി. കോളേജ് വിദ്യാര്‍ത്ഥിനിയെ പ്രതി നിരവധി തവണ പീഡിപ്പിച്ചതായി കണ്ടെത്തി.

ഇത് കൂടാതെ കുട്ടികള്‍ രണ്ട് പേരും പരാതി നല്‍കുന്ന സമയത്ത് പ്രതി മറ്റൊരു പെണ്‍കുട്ടിയുമായി കറങ്ങി നടക്കുകയായിരുന്നു. കൂടാതെ പ്രതിയുടെ മൊബൈലിൽ നിന്നും നിരവധി പെൺകുട്ടികളുടെ ദൃശ്യം കണ്ടെത്തിയതായാണ് വിവരം. ഇയാളുടെ സഹായികളെ പോലീസ് അന്വേഷിച്ചു വരുന്നു. പോക്സോ കുറ്റം ചുമത്തി പോലീസ് അഭിനോഷിനെ അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button