Latest NewsNewsIndia

മദ്രസ്സകളില്‍ ദേശീയഗാനം നിര്‍ബന്ധമെന്ന് ഹൈക്കോടതി

ലഖ്നൗ: ഉത്തര്‍പ്രദേശിലെ മദ്രസ്സകളില്‍ ദേശീയഗാനം നിര്‍ബന്ധമെന്ന് അലഹബാദ് ഹൈക്കോടതി. മദ്രസകളില്‍ ദേശീയ ഗാനം ആലപിക്കുന്നത് നിര്‍ബന്ധമാക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. എല്ലാ മദ്രസ്സകളും ദേശീയഗാനത്തേയും ദേശീയ ഗീതങ്ങളെയും ബഹുമാനിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ എല്ലാ മദ്രസ്സകളിലും ദേശീയഗാനം ആലപിക്കണമെന്നും ദേശീയപതാക ഉയര്‍ത്തണമെന്നും കാണിച്ച്‌ മുഖ്യമന്ത്രി യോഗി അദിത്യനാഥ്‌ മദ്രസകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഭൂരിപക്ഷം മദ്രസകളും ഇത് പാലിച്ചെങ്കിലും ചില സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഉത്തരവിനെ വെല്ലുവിളിക്കുകയും ദേശീയഗാനം ആലപിക്കുന്നത് ഒഴിവാക്കുകയും ചെയ്തിരുന്നു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ വീഡിയോ ദൃശ്യം എടുക്കണമെന്ന നിര്‍ദേശവും അവര്‍ പാലിച്ചില്ല. സര്‍ക്കാരുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്ന എല്ലാ മദ്രസ്സകളും സര്‍ക്കാര്‍ ഉത്തരവു പാലിക്കണമെന്നായിരുന്നു നിര്‍ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button