KeralaLatest NewsNews

സെൻകുമറിനെതിരെ അന്വേഷണം; സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: പോലീസ് മേധാവിയായിരുന്ന ടി.പി. സെൻകുമാറിനെതിരെ അന്വേഷണം വേണ്ടെന്നു സർക്കാർ ഹൈക്കോടതിയിൽ. വ്യാജരേഖ ചമച്ച് ആനുകൂല്യം തട്ടിയെന്ന കേസിലാണ് അന്വേഷണം വേണ്ടെന്ന് സർക്കാർ അഭ്യർഥിച്ചത്.

കോടതി വിജിലൻസിന്‍റെ ത്വരിതാന്വേഷണ റിപ്പോർട്ട് പരിഗണിക്കാനിരിക്കെയാണ് സർക്കാർ നിലപാട് അറിയിച്ചത്. സെൻകുമാർ അവധിയിലായിരുന്ന കാലയളവിൽ വ്യാജ ചികിത്സാ രേഖകൾ ഹാജരാക്കി ആനുകൂല്യം കൈപ്പറ്റിയെന്നായിരുന്നു പരാതി. സെന്‍കുമാര്‍ അര്‍ദ്ധ ശമ്പള വ്യവസ്ഥയില്‍ എടുത്ത ലീവ് പിന്നീട് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി മുഴുവന്‍ ശമ്പളവും കൈപ്പറ്റിയെന്നാണ് കേസ്.

പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് സെൻകുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. കേസിന്‍റെ അന്വേഷണ ചുമതല കന്‍റോൺമെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണര്‍ക്കായിരുന്നു. കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് തിരുവനന്തപുരം മ്യൂസിയം പോലീസാണ് . നേരത്തെ വിജിലന്‍സ് അന്വേഷിച്ച ശേഷം കേസെടുക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഫയല്‍ മടക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button