ന്യൂഡല്‍ഹി: ജഡ്ജിമാര്‍ എല്ലാം സര്‍ക്കാര്‍ അനുകൂലികളല്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബഞ്ച് അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ അനുകൂല നിലപാട് സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് ഉണ്ടായിരുന്നെങ്കിൽ ദിവസേന കോടതിയില്‍ നിന്ന് സര്‍ക്കാരിനെതിരെയുള്ള പരാമര്‍ശങ്ങള്‍ ഉണ്ടാവില്ലായിരുന്നെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, എ.എം. ഖന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബഞ്ച് അഭിപ്രായപ്പെട്ടു.
സുപ്രീംകോടതി ബാര്‍ അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് ഒരു ചാനല്‍ അഭിമുഖത്തില്‍ പരമോന്നത നീതിപീഠത്തിലെ ചില ന്യായാധിപന്മാര്‍ സര്‍ക്കാര്‍ അനുകൂലികളാണെന്ന് ആരോപിച്ചിരുന്നു. സുപ്രീംകോടതി ഈ പശ്ചാത്തലത്തിലാണ് വിശദീകരണം നല്‍കിയത്.
കോടതിയില്‍ വന്ന് സര്‍ക്കാരിനെതിരെ നടത്തുന്ന പരാമര്‍ശങ്ങള്‍ ഇത്തരത്തിലുള്ള അഭിപ്രായമുള്ളവര്‍ കേള്‍ക്കണമെന്നും സുപ്രീംകോടതി ജഡജി ഡി.വൈ. ചന്ദ്രചൂഢ് പറഞ്ഞു.
Post Your Comments