Latest NewsIndia

ത​ല​ച്ചോ​റി​ൽ ശസ്ത്രക്രിയ നടക്കവേ ലാപ്ടോപ്പിൽ ബാഹുബലി സിനിമ കണ്ട് ഒരു രോഗി ; വീഡിയോ കാണാം

ന്യൂഡ​ൽ​ഹി: ത​ല​ച്ചോ​റി​ൽ ശസ്ത്രക്രിയ നടക്കവേ ലാപ്ടോപ്പിൽ ബാഹുബലി സിനിമ കണ്ട് ഒരു രോഗി. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ഗു​ണ്ടൂ​ർ സ്വ​ദേ​ശി​യും ഹെഡ് നഴ്സുമായ വി​ന​യ​കു​മാ​രി​യാ​ണ് ത​ന്‍റെ ത​ല​ച്ചോ​റി​ലെ അ​ർ​ബു​ദം ഡോ​ക്ട​ർ​മാ​ർ നീ​ക്കം ചെ​യ്യു​മ്പോ​ൾ ലാപ്ടോപ്പിൽ ബാഹുബലി സിനിമ കണ്ടത്. ഗു​ണ്ടൂ​റി​ലെ സ്വ​കാ​ര്യ മ​ൾ​ട്ടി​സ്പെ​ഷാലി​റ്റി ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു വി​ന​യ​കു​മാ​രി​യു​ടെ ശ​സ്ത്ര​ക്രി​യ നടന്നത്. ത​ല​ച്ചോ​റി​നെ മയക്കാതെയു​ള്ള ശ​സ്ത്ര​ക്രി​യ നടക്കവേയാണ് സ​മീ​പ​ത്താ​യി വ​ച്ചി​രു​ന്ന ലാ​പ്ടോ​പ്പി​ൽ ബാ​ഹു​ബ​ലി 2 ദി ​ക​ൺ​ക്ലൂ​ഷ​ൻ സിനിമ വി​ന​യ​കു​മാ​രി​ കണ്ടത്.

 ഒ​ന്ന​ര​മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന ശ​സ്ത്ര​ക്രി​യക്ക് ന്യൂ​റോ സ​ർ​ജ​ൻ‌ ശ്രീ​നി​വാ​സ റെ​ഡ്ഡി​യാ​ണ് നേ​തൃ​ത്വം ന​ൽ‌​കി​യ​ത്. അ​ഞ്ചു ദി​വ​സ​ത്തി​നു ശേ​ഷം വി​ന​യ​കു​മാ​രി ആ​ശു​പ​ത്രി​യി​ൽ​നി​ന്നും വീ​ട്ടി​ലേ​ക്കു മ​ട​ങ്ങിയെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.

വീഡിയോ കാണാം ;

വീഡിയോ കടപ്പാട് ; എൻഡിടിവി(NDTV)

shortlink

Related Articles

Post Your Comments

Related Articles


Back to top button