CinemaLatest NewsBollywood

പത്തു മണിക്കൂറോളം ജിമ്മിൽ ചിലവിട്ട് ബോളിവുഡ് സുന്ദരി

മേക്ക് ഓവർ നടത്തി ഞെട്ടിക്കുന്ന കാര്യത്തിൽ താരങ്ങളെ കടത്തിവെട്ടാൻ ആരുമില്ല.നടിമാരുടെ കാര്യത്തിൽ ഈ വക കാര്യങ്ങൾ പ്രയാസം നിറഞ്ഞതാണ്.പ്രസവത്തിന് ശേഷം ശരീര സംരക്ഷണത്തിന് ഇറങ്ങുന്നവരുടെ കാര്യം അത്രയധികം ബുദ്ധിമുട്ടുകള്‍ നിറഞ്ഞതാണെങ്കിലും നടി കരീന കപൂര്‍ എല്ലാവര്‍ക്കും ഒരു വിസ്മയമാണ്.മകന്‍ തൈമൂറിനെ പ്രസവിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കരീന കപൂര്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. മാത്രമല്ല ശരീര സംക്ഷണത്തിന് വേണ്ടിയുള്ള നടിയുടെ കഷ്ടപാടുകള്‍ വീണ്ടും വാര്‍ത്തയായിരിക്കുകയാണ്. ദിവസം പത്ത് മണിക്കൂറിന് മുകളിലാണ് നടി ജിമ്മിലും മറ്റുമായി സമയം ചിലവിടുന്നത്.

ബോളിവുഡിലെ ഗ്ലാമര്‍ നടിയായതിനാല്‍ കരീന കപൂര്‍ തന്റെ ശരീരം സൂക്ഷിക്കുന്നതില്‍ ഒട്ടും വിഴ്ചയില്ലാത്ത ആളാണ്. പ്രസവശേഷം അതിവേഗമായിരുന്നു നടി ശരീരം തന്റെ പരിധിയിലേക്കെത്തിച്ചത്.മുന്‍പ് പലപ്പോഴും കരീന ജിമ്മില്‍ നിന്നും വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ടെങ്കിലും ദിവസം പത്ത് മണിക്കൂര്‍ വരെയെങ്കിലും നടി ജിമ്മില്‍ ചിലവിടുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

അവധി ദിവസങ്ങളില്‍ പോലും വെറുതേ ഇരിക്കാന്‍ നടി ഒരുക്കമല്ലെന്നും കഠിനമായ ശാരീരിക അദ്ധ്വാനത്തിനൊപ്പം ഭക്ഷണത്തിന്റെ കാര്യത്തിലും കടുത്ത ചിട്ടകളാണ് ഏര്‍പ്പെടുത്തിരിയിരിക്കുന്നതെന്നും തിരികെ സിനിമയിലേക്കുള്ള തിരിച്ചു വരവിന്റെ മുന്നോടിയാണ് ഈ പരിശ്രമങ്ങൾ എന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ജിമ്മില്‍ കരീനയ്ക്ക് പിന്തുണയുമായി നടിയും സുഹൃത്തുമായ അമൃത അറോറയുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button