പത്തനംതിട്ട: വിവാഹത്തട്ടിപ്പുകാരനായ കാമുകനില്‍നിന്ന് പോലീസ് മോചിപ്പിച്ച് വീട്ടുകാരെ ഏല്‍പ്പിച്ച യുവതി മടക്കയാത്രയില്‍ ആറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവതിയാണ് ചൊവ്വാഴ്ച കൈപ്പട്ടൂര്‍ പാലത്തില്‍ നിന്ന് അച്ചന്‍കോവിലാറ്റിലേക്ക് ചാടിയത്. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് രക്ഷിച്ച യുവതിയെ വീണ്ടും പോലീസെത്തി ആശുപത്രിയിലാക്കുകയായിരുന്നു.
ബസ് ജീവനക്കാരനായ കാഞ്ഞിരപ്പള്ളി സ്വദേശി അയൂബിനോടൊപ്പമാണ് ബിരുദ വിദ്യാര്‍ഥിനിയായ യുവതിയെ മൂന്നു ദിവസം മുന്‍പാണ് കാണാതായത്. വീട്ടുകാരുടെ പരാതിയില്‍ അന്വേഷണം നടത്തിയ തിടനാട് പോലീസ് കൊടൈക്കനാലില്‍നിന്ന് യുവതിയെയും കാമുകനെയും കണ്ടെത്തി. അയൂബ് നേരത്തെ മൂന്നു വിവാഹം കഴിച്ചയാളാണെന്ന് പോലീസ് യുവതിയെ ബോധ്യപ്പെടുത്തുകയും ഇയാളെ അറസ്റ്റ് ചെയ്‌ത ശേഷം യുവതിയെ ഷെല്‍ട്ടര്‍ഹോമിലാക്കുകയും ചെയ്തു. ചൊവ്വാഴ്ച അച്ഛനും ബന്ധുവും ഷെല്‍ട്ടര്‍ഹോമിലെത്തി യുവതിയെ കാറില്‍ കൂട്ടിക്കൊണ്ടുപോയി. കൈപ്പട്ടൂര്‍ പാലത്തില്‍ എത്തിയപ്പോള്‍ യുവതി ഛര്‍ദിക്കണമെന്നു പറഞ്ഞ് കാര്‍ നിര്‍ത്തിക്കുകയും ആറ്റിലേക്ക് ചാടുകയുമായിരുന്നു. ആറ്റുതിട്ടയ്ക്ക് പിടിച്ചുകിടന്നതിനാലാണ് ഇവരെ രക്ഷിക്കാനായതെന്ന് പോലീസ് വ്യക്തമാക്കി.
Post Your Comments