Latest NewsKerala

തോമസ് ചാണ്ടി ലേക്ക് പാലസ് റിസോർട്ട് വിഷയം; പുതിയ വാദവുമായി സ്ഥലമുടമ

ആലപ്പുഴ ; തോമസ് ചാണ്ടി ലേക്ക് പാലസ് റിസോർട്ട് വിഷയം പുതിയ വാദവുമായി സ്ഥലമുടമ. ലേക്ക് പാലസ് റിസോർട്ടിലെ പാർക്കിംഗ് ഗ്രൗണ്ടിന് സ്ഥലം നികത്തിയില്ലെന്ന് സ്ഥലമുടമയും തോമസ് ചാണ്ടിയുടെ ബന്ധുവുമായ ലീലാമ്മ ഈശോ കളക്ടറെ അറിയിച്ചു. അതേസമയം അനധികൃത നികത്തൽ നടന്നെന്ന് സ്ഥിരീകരിച്ച് പുഞ്ച സ്പെഷ്യൽ ഓഫീസർ. നീർച്ചാൽ ഗതി മാറ്റിയെന്നും, 2013 ഫെബ്രുവരിയിൽ നികത്തൽ നടന്നത് സംബന്ധിച്ച റിപ്പോർട്ട് ആർഡിഓ  നൽകിയിരുന്നതായും സ്പെഷ്യൽ ഓഫീസർ വ്യക്തമാക്കി. കൂടാതെ ഹിയറിങ്ങിൽ ഇന്നും അനുമതി രേഖകൾ ഹാജരാക്കിയില്ല. പാർക്കിംഗ് സ്ഥലവും അപ്രോച് റോഡും പൊളിച്ച് മാറ്റേണ്ടി വരും. ജില്ലാ കളക്ടർ ഇനി അന്തിമ റിപ്പോർട്ട് സമർപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button