ലക്നൗ: യു.പി നിയമസഭയില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഫോണിലുടെ വ്യാജ സന്ദേശം നല്‍കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഞായറാഴ്ചയാണ് യു.പി നിയമസഭയില്‍ ബോംബുണ്ടെന്ന് അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന്‍ ഡോഗ് സ്ക്വാഡ് ഉള്‍പ്പടെയുള്ള എത്തി പരിശോധന നടത്തിയിട്ടും ബോംബ് കണ്ടെത്താന്‍ സാധിച്ചില്ല.
തുടര്‍ന്ന് ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നരസിന്‍ഹ അറസ്റ്റിലായത്. ഷജാനപൂര്‍ സ്വദേശിയായ നരസിന്‍ഹയാണ് പൊലീസ് പിടിയിലായത്.
Post Your Comments