തിരുവനന്തപുരം: ജനങ്ങള്‍ക്ക് ആശ്വാസമായി പെട്രോളിനും ഡീസലിനും വില ഇനിയും കുറയും. കേരളത്തില്‍ സംസ്ഥാന നികുതി കുറയ്ക്കുന്നത് പരിഗണിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. വില കൂട്ടി ജനങ്ങളെ ദ്രോഹിക്കണമെന്നത് സംസ്ഥാന സര്‍ക്കാരിന്റെ നയമല്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കുറച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ നികുതി കുറച്ചതിനെ തുടര്‍ന്ന് രാജ്യത്ത് പെട്രോളിനും ഡീസലിനും രണ്ട് രൂപ കുറഞ്ഞു.
ഒക്ടോബര്‍ നാല് ബുധനാഴ്ച മുതല്‍ പുതുക്കിയ പെട്രോള്‍-ഡീസല്‍ വില നിലവില്‍വന്നു. കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി കുറച്ച സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരും നികുതി കുറയ്ക്കുന്ന കാര്യം പരിഗണിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പെട്രോള്‍ വില നിയന്ത്രണം പൂര്‍ണ്ണമായും എണ്ണ കമ്പനികള്‍ക്ക് കൊടുത്തതിനാലാണ് ഇത്രയും വിലക്കയറ്റം ഉണ്ടായത്.
ഡീസലിന്റെ വില നിയന്ത്രണം കമ്പനിക്ക് കേന്ദ്രസര്‍ക്കാരും നല്‍കിയിരുന്നു. നിയന്ത്രണം എടുത്തുകളഞ്ഞതോടെ എണ്ണക്കമ്പനികള്‍ ഇന്ധനവില വര്‍ദ്ധിപ്പിച്ചു. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി കുറയ്ക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്നാണ് കേരളവും നികുതി കുറയ്ക്കാന്‍ ഒരുങ്ങുന്നത്.
Post Your Comments