ഗാന്ധിനഗര്‍: മീശ പിരിച്ച പ്രൊഫൈലുമായി വാട്സ് ആപ്പ് പ്രതിഷേധം. കഴിഞ്ഞദിവസമാണ് ദളിത് യുവാക്കളെ മീശ വച്ചതിന് സവര്‍ണജാതിക്കാര്‍ മര്‍ദിച്ച വാര്‍ത്ത ഗുജറാത്തില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിനെ തുടർന്നാണ് ആ നാട്ടിലെ ചെറുപ്പക്കാർ വ്യത്യസ്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. മീശ വച്ച ചിത്രം തന്നെ വാട്സ് ആപ്പ് പ്രൊഫൈലാക്കിയാണ് ഇവരുടെ പ്രതിഷേധം.
താഴെ മിസ്റ്റര്‍ ദളിത് എന്ന് പിരിച്ചുവച്ച മീശയുടെ ചിത്രത്തിനു എഴുതിയ ഫോട്ടോകളാണ് ദളിത് യുവാക്കള്‍ വ്യാപകമായി തങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ ആക്കിയിരിക്കുന്നത്. ചിലര്‍ ട്വിറ്ററില്‍ മിസ്റ്റര്‍ ദളിത് എന്ന ഹാഷ് ടാഗിനൊപ്പം മീശപിരിച്ച ചിത്രവും പോസ്റ്റ് ചെയ്തിട്ടുമുണ്ട്. എന്‍ ഡി ടിവിയാണ് യുവാക്കളുടെ വ്യത്യസ്ത പ്രതിഷേധത്തെ കുറിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മീശ വച്ചതിന്റെ പേരില്‍ കഴിഞ്ഞയാഴ്ച പീയുഷ് എന്ന ദളിത് യുവാവിനെയും സുഹൃത്തിനെയും മര്‍ദിച്ചിരുന്നു. ഇവരെ രജപുത് വിഭാഗത്തില്‍ പെട്ടവരാണ് മര്‍ദിച്ചതെന്നാണ് ആരോപണം. തുടര്‍ന്ന് പീയുഷിന്റെ ബന്ധുവായ ദിഗന്ത് എന്ന 17കാരനെ ചൊവ്വാഴ്ച രണ്ടുപേര്‍ ആക്രമിക്കുകയും ചെയ്തു
Post Your Comments