യാങ്‌ഗോണ്‍: മിസ് മ്യാന്‍മറിനു സുന്ദരിപ്പട്ടം നഷ്ടമായി. ഒരു വീഡിയോ കാരണമാണ് മിസ് മ്യാന്‍മറിനു സുന്ദരിപ്പട്ടം നഷ്ടമായത്. സാമൂഹ്യമാധ്യമത്തില്‍ സുന്ദരി പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇതിനു കാരണമായത്. റോഹിങ്ക്യകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വീഡിയോയിരുന്നു സുന്ദരിപങ്കുവെച്ചത്. രഖൈന്‍ സ്റ്റേറ്റില്‍ വര്‍ഗീയ കലാപത്തിന് വീഡിയോ പ്രേരണമാകുന്നു എന്ന് ആരോപിച്ചാണ് നടപടി. പക്ഷേ മിസ് ഗ്രാന്‍ഡ് മ്യാന്‍മര്‍ ഷ്വി ഐന്‍ സി തന്റെ കിരീടം തരിച്ചെടുതത്തിന് കാരണം വീഡിയോ പങ്കുവച്ചതാണെന്ന ആരോപണം നിഷേധിച്ചു രംഗത്തു വന്നിട്ടുണ്ട്.
റോഹിങ്ക്യന്‍ തീവ്രവാദികള്‍ തങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയാണെന്ന കളളം പ്രചരിപ്പിക്കുന്നു. ഇതു റോഹിങ്ക്യന്‍ തീവ്രവാദികള്‍ ലോകത്തെ വിശ്വസിപ്പിക്കുന്നു എന്നും സുന്ദരി ഫേസ്ബുക്കില്‍ എഴുതിയിരുന്നു.
ചോരയില്‍കുളിച്ചു കിടക്കുന്ന മനുഷ്യരും നഗ്‌നരായ കുട്ടികളുടെയും ദൃശ്യമാണ് വീഡിയോയിലുള്ളത്. ഈ വീഡിയോയില്‍ രോഹിങ്ക്യന്‍ സാല്‍വേഷന്‍ ആര്‍മി എന്ന ഗ്രൂപ്പിന്റെ ചില ചിത്രങ്ങളും ഉപയോഗിച്ചിട്ടുണ്ട്.
Post Your Comments