സാമ്പത്തിക വളർച്ച കുറഞ്ഞിട്ടും ജി.എസ്.ടി. സെസ് വർദ്ധിപ്പിച്ചിട്ടും രാജ്യത്തെ കാര്‍ വിപണി തളരാതെ മുന്നോട്ട്. സെപ്റ്റംബറില്‍ രാജ്യത്തെ മുന്‍നിര കാര്‍ കമ്പനികളധികവും വില്‍പ്പനയില്‍ രണ്ടക്ക വളര്‍ച്ച സ്വന്തമാക്കി. മികച്ച ഓഫറുകളാണ് കാര്‍ കമ്പനികൾ ഈ ഉത്സവകാലത്ത് ഒരുക്കിയത്.
ഇതിൽ മാരുതി സുസുക്കിയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലേതിനെ അപേക്ഷിച്ച് 1.50 ലക്ഷത്തിന്റെ വില്പന നേട്ടണമാണ് ഇത്തവണ മാരുതി കൈവരിച്ചത്.പുതിയ ഡിസയര്‍, ബെലേനോ, വിറ്റാര ബ്രെസ എന്നിവ മികച്ച വിൽപ്പന കൈവരിച്ചതോടെയാണ് രണ്ടക്ക വളര്‍ച്ച നേടാന്‍ മാരുതിക്ക് സാധിച്ചത്. മറ്റു കമ്പനികളിലേക്ക് വരുമ്പോൾ ഹ്യുണ്ടായ് കഴിഞ്ഞ സെപ്റ്റംബറില്‍ 50,000 കാറുകള്‍ എന്ന നാഴികക്കല്ല് പിന്നിട്ട് ഇത്തവണ 17.4 ശതമാനത്തിന്റെ വളര്‍ച്ച സ്വന്തമാക്കി. ക്രെറ്റ, എലൈറ്റ് ഐ20, ഗ്രാന്‍ഡ് ഐ10 എന്നീ മോഡലുളുടെ മികച്ച വിൽപ്പനയാണ് ഇതിന് കാരണം.
പുതിയ മോഡലുകൾ അവതരിപ്പിച്ചതിനാൽ മികച്ച നേട്ടം കൈവരിക്കാൻ ടാറ്റ മോട്ടോഴ്സിനും സാധിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 17,286 കാറുകളാണ് ഈ സെപ്റ്റംബറില്‍ ടാറ്റ വിൽപ്പന നടത്തിയത്. ഹെക്സ, ടിഗോര്‍, നെക്സോണ്‍ തുടങ്ങിയ പുതിയ മോഡലുകളാണ് കമ്പനിയുടെ വിൽപ്പന ശ്കതമാക്കിയത്. 2012 നവംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വില്‍പ്പന കൂടിയാണ് ടാറ്റ ഇത്തവണ സ്വന്തമാക്കിയത്. 18,257 കാറുകളാണ് ഹോണ്ട സെപ്റ്റംബറില്‍ വിൽപ്പന നടത്തിയത്. സിറ്റി, ഡബ്ല്യു.ആര്‍.-വി. എന്നിവയുടെ മികച്ച വിൽപ്പന ഹോണ്ടക്ക് കരുത്തായി.
ഒക്ടോബറിൽ ദീപാവലി സീസണ്‍ ആയതിനാല്‍ തമിഴ്നാട്ടിലും ഉത്തരേന്ത്യയിലും ഈ മാസം രണ്ടക്ക വളര്‍ച്ച കൈവരിക്കാനാണ് കമ്പനികള്‍ ശ്രമിക്കുന്നത്. ഇതിനായി ഒട്ടേറെ ഓഫറുകളും കമ്പനി ഒരുക്കുന്നുണ്ട്.
Post Your Comments