ജെയ്പൂര്‍: ഒരു കുടുംബത്തിൽ ഉറങ്ങികിടന്ന അഞ്ചുപേരെ അജ്ഞാതൻ വെട്ടിക്കൊലപ്പെടുത്തി. രാജസ്ഥാനിലെ ജെയ്‌പൂരിലാണ് സംഭവം. ബന്‍ വാരി ലാല്‍ (45), അദ്ദേഹത്തിന്റെ മക്കള്‍ അജ്ജു, ഹാപ്പി, അനതരവന്മാരായ നിക്കി, അമന്‍ എന്നിവരെ മൂര്‍ച്ഛയേറിയ ആയുധമുപയോഗിച്ച് അജ്ഞാതൻ കൊലപ്പെടുത്തുകയായിരുന്നു.
4 മുതല്‍ 17 വരെ വയസ് പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്.ബന്‍വാരിയും കുട്ടികളും ഒരു മുറിയിലും ഭാര്യയും അനുജത്തിയും മറ്റൊരു മുറിയിലുമാണ് കിടന്നിരുന്നത്. അതിനാൽ രാവിലെയാണ് ബന്‍ വാരിയും മക്കളും കൊല്ലപ്പെട്ട വിവരം ഭാര്യയും അനുജത്തിയും അറിയുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments