കൊച്ചി: അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിനുളള കാണികളുടെ എണ്ണം വെട്ടിച്ചുരുക്കി. 41,000 പേരെ മത്സരം കാണാന്‍ അനുവദിക്കുമെന്നായിരുന്നു സംഘാടകര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 29,000 കാണികള്‍ക്ക് മാത്രമേ സ്റ്റേഡിയത്തിലേക്ക് പ്രവേശിയ്ക്കാനും ലോകകപ്പ് കാണാനുമുള്ള അനുമതി ലഭിയ്ക്കുകയുള്ളൂ.
29,000 കാണികളും സുരക്ഷ ഉദ്യോഗസ്ഥരുമടക്കം പരിമാവധി 32,000 പേര്‍ക്ക് മാത്രമായിരിക്കും സ്റ്റേഡിയത്തിലേക്ക് പ്രവേശനം. ഇതിന് അനുസരിച്ചാണ് ഫിഫയുടെ ടിക്കറ്റ് വില്‍പ്പനയും.
ലോകകപ്പിനായി കൊച്ചിയിലെത്തിയ ടീമുകളുടെ പരിശീലനം കൊച്ചിയില്‍ പുരോഗമിക്കുകയാണ്.
Post Your Comments