Latest NewsNewsInternational

പാക് പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ഭക്ഷണം ആവശ്യപ്പെട്ട് ജനങ്ങള്‍

ദയവായി ഇരിക്കൂ, ഭക്ഷണം ഉടന്‍ വിളമ്പാം എന്ന് ഷെഹാബാസ് ഷെരീഫ് പറഞ്ഞതിനു ശേഷമാണ് ജനങ്ങള്‍ അടങ്ങിയതെന്ന് ഉര്‍ദു ന്യൂസ് ചാനലായ പിടിവി ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു

ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ഭക്ഷണം ആവശ്യപ്പെട്ട് ജനങ്ങള്‍.
തിങ്കളാഴ്ച ഖൈബര്‍ പഖ്തൂണ്‍ഖ്വയുടെ വികസന പദ്ധതികളുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെയാണ്, പാക് പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ സദസ്സില്‍ നിന്ന് എഴുന്നേറ്റ് ജനങ്ങള്‍ ഭക്ഷണം ആവശ്യപ്പെട്ടത്. ദയവായി ഇരിക്കൂ, ഭക്ഷണം ഉടന്‍ വിളമ്പാം എന്ന് ഷെഹാബാസ് ഷെരീഫ് പറഞ്ഞതിനു ശേഷമാണ് ജനങ്ങള്‍ അടങ്ങിയതെന്ന് ഉര്‍ദു ന്യൂസ് ചാനലായ പിടിവി ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Read Also: ബിഐഎസ്: ടൈപ്പ് സി ചാർജിംഗ് പോർട്ടുകളുടെ ഗുണനിലവാര മാനദണ്ഡങ്ങൾ ഉടൻ പ്രാബല്യത്തിൽ

‘വെല്ലുവിളികള്‍ പലവിധത്തിലായിരിക്കാം, എന്നാല്‍ രാജ്യത്തെ 220 ദശലക്ഷം ആളുകള്‍ ആശങ്കപ്പെടേണ്ടതില്ല, സഖ്യസര്‍ക്കാര്‍ അതിന്റെ പങ്കാളികളുടെ പിന്തുണയോടെ രാജ്യത്തെ വെല്ലുവിളികളില്‍ നിന്ന് കരകയറ്റും’, പാക് പ്രധാനമന്ത്രി പറഞ്ഞു.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഉണ്ടായ വെള്ളപ്പൊക്കത്തില്‍ നൗഷേര മുതല്‍ സ്വാത്, കലാം, കൊഹിസ്ഥാന്‍, ദിഖാന്‍, ടാങ്ക് ജില്ലകള്‍ വരെയുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ വലിയ നാശം നേരിട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button