ബുന്ദേല്‍ഖണ്ഡ്: കര്‍ഷകരെ വിവസ്ത്രരാക്കി മര്‍ദിച്ചു. മധ്യപ്രദേശിലെ ബുന്ദേല്ഖണ്ഡിലാണു സംഭവം നടന്നത്. സര്‍ക്കാരിനെതിരേ സമരം ചെയ്ത കര്‍ഷകർക്കാണ് ദുരനുഭവമുണ്ടായത്. പോലീസാണ് ഇവരെ വിവസ്ത്രരാക്കി മര്‍ദിച്ചത്. കര്‍ഷകരെ പോലീസ് വിവസ്ത്രരാക്കിയതിന്റെ ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെ സംഭവം വിവാദമായി.
കര്‍ഷകര്‍ ജില്ലാ ഭരണകൂട കാര്യാലയത്തിനുമുന്നിലാണ് സമരം നടത്തിയത്. ഇവിടെ എത്തിയ പോലീസ് സമരത്തെ നേരിടനായി ലാത്തി വീശുകയും ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തിരുന്നു. പിന്നീട് സമരം ചെയ്ത കര്‍ഷകരെ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടികൊണ്ടുപോയി. ഇവിടെ വച്ചാണ് ഇവരെ കര്‍ഷകരെ വിവസ്ത്രരാക്കി മര്‍ദിച്ചത്. പക്ഷേ സമരം നടത്തിയവർ പോലീസുകാര്‍ക്കെതിരെ കല്ലെറിഞ്ഞതുകൊണ്ടാണ് അറസ്റ്റ് ചെയ്തതെന്നാണ് മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചത്.
Post Your Comments