Latest NewsIndiaNews

പാകിസ്ഥാന് മുന്നറിയിപ്പുമായി ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍

ശ്രീനഗര്‍: പാകിസ്ഥാന് മുന്നറിയിപ്പുമായി ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ കെകെ ശര്‍മ്മ. കശ്മീരില്‍ നടത്തുന്ന പ്രകോപനങ്ങല്‍ അവസാനിപ്പിക്കണമെന്ന ആവശ്യവുമായിട്ടാണ് കെകെ ശര്‍മ്മ രംഗത്തെത്തിയത്. ശ്രീനഗര്‍ ബിഎസ്എഫ് ക്യാംപിൽ ഇന്നലെ ഉണ്ടായ അക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ബിഎസ്എഫ് മേധാവിയുടെ പ്രതികരണം.

അയല്‍ക്കാരില്‍ നിന്ന് കുറെ കാലമായി ഇത്തരത്തില്‍ ഒരു സമീപനമാണ് ഉണ്ടാകുന്നത്. കൂടുതല്‍ ആക്രമണം നമ്മള്‍ പ്രതീക്ഷിക്കണമെന്നും കഴിഞ്ഞ ദിവസം ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികന്‍ ബികെ യാദവിന്റെ മരണാന്തര ചടങ്ങില്‍ പങ്കെടുത്ത് കൊണ്ട് അദ്ദേഹം പറഞ്ഞു.

ബിഎസ്എഫ് ക്യാംപില്‍ സൂക്ഷിച്ചിരിക്കുന്ന ആയുധങ്ങളും യുദ്ധോപകരണങ്ങളുമാണ് അവരുടെ ലക്ഷ്യമെന്നാണ് ഞങ്ങള്‍ കരുതുന്നത്. ഞങ്ങളുടെ കുട്ടികള്‍ ഒരു വന്‍ ആക്രമണമാണ് തടഞ്ഞത്. ബിഎസ്എഫിന്റെ അച്ചടക്കവും, പരിശീലനവും, ധീരതയുമാണ് ഇതിലൂടെ പ്രകടമായതെന്ന് അപകടം ഇല്ലാതാക്കിയ സൈനികരെ പ്രകീര്‍ത്തിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button