Latest NewsNewsInternational

ഉത്തരകൊറിയയുമായി ചര്‍ച്ചക്കില്ലെന്ന് അമേരിക്ക

ആണവ പരീക്ഷണങ്ങള്‍ സംബന്ധിച്ച തര്‍ക്ക വിഷയങ്ങളില്‍ ഉത്തരകൊറിയയുമായി ഇപ്പോള്‍ ചര്‍ച്ചക്കില്ലെന്ന് അമേരിക്ക. ചര്‍ച്ചകള്‍ നടത്താന്‍ അനുയോജ്യമായ സമയമല്ല ഇതെന്നും ഉത്തരകൊറിയക്ക് മേല്‍ ഉപരോധം ശക്തിപ്പെടുത്താന്‍ സഖ്യരാജ്യങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അമേരിക്ക വ്യക്തമാക്കി.

ഉത്തരകൊറിയയുടെ തുടര്‍ച്ചയായ ആണവ പരീക്ഷണങ്ങളെ ചൊല്ലി അന്താരാഷ്ട്ര തലത്തില്‍ തര്‍ക്കം മുറുകുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ ചര്‍ച്ചക്കില്ലെന്ന് അമേരിക്ക നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഉത്തരകൊറിയയില്‍ തടവില്‍ കഴിയുന്ന അമേരിക്കന്‍ പൌരന്‍മാരെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മാത്രമേ ഈ ഘട്ടത്തിലുണ്ടാകൂയെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

നയതന്ത്രതലത്തില്‍ ഉത്തരകൊറിയയെ സമ്മര്‍ദ്ദത്തിലാക്കുന്ന നടപടികളുമായി മുന്നോട്ട് പോകുമെന്നും ഉപരോധം ശക്തമാക്കുമെന്നും അമേരിക്ക അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button