വാഷിംഗ്ടൺ: ഉത്തരകൊറിയയുമായുള്ള നയതന്ത്ര സഹകരണം തുടരുമെന്ന് അമേരിക്ക. എന്നാൽ ഇത് എത്രകാലം തുടരുമെന്ന് പറയാനാകില്ല.അമേരിക്കൻ മുന്നറിയിപ്പുകൾ ഇനിയും ഉത്തരകൊറിയ ലംഘിച്ചാൽ നയതന്ത്ര സഹകരണം വഷളാകുമെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സൻ അറിയിച്ചു.
നയതന്ത്ര തലത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണമെന്നാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തന്നോട് പറഞ്ഞിട്ടുള്ളത്. ഇരുരാജ്യങ്ങളും തമ്മിൽ യുദ്ധമുണ്ടാവണമെന്ന് ട്രംപ് ആഗ്രഹിക്കുന്നില്ല എന്നും ടില്ലേഴ്സൻ പറഞ്ഞു.
ഉത്തരകൊറിയയുമായി ഇനി ചർച്ചകൾക്ക് സാധ്യതകളില്ലെന്നും ഉത്തരകൊറിയ ഇതുവരെയുള്ള എല്ലാ ധാരണകളും ലംഘിച്ച ചരിത്രമാണുള്ളതെന്നും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കിം ജോംഗ് ഉന്നിന്‍റെ നടപടികളെ രൂക്ഷമായി വിമർശിച്ച ട്രംപ് യുദ്ധ സാധ്യത സംബന്ധിച്ച മുന്നറിയിപ്പും അന്നും നൽകിയിരുന്നു.
Post Your Comments