അബുദാബി ; തുടർച്ചയായ നാലാം വർഷവും ഇത്തിഹാദ് എയർവേയ്‌സിനെ എയർലൈൻസ് ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തു. യുകെയിലെ ട്രാവൽ ട്രേഡ് ഗസറ്റിന്റെ (ടിടിജി) പുരസ്‌കാരം ആണ് തുടർച്ചയായ നാലാം തവണയും ഇത്തിഹാദിനെ തേടി എത്തുന്നത്. ലണ്ടൻ ലിസം തീയറ്ററിൽ ബ്രിട്ടീഷ് ട്രാവൽ വ്യവസായത്തിലെ 750 പ്രമുഖരെല്ലാം പങ്കെടുത്ത ചടങ്ങിൽ എതിരാളികളെയെല്ലാം പിന്തള്ളിയാണ് അബുദാബി ആസ്ഥാനമായുള്ള എയർലൈൻസ് ഈ നേട്ടം കൈവരിച്ചത്.
“തുടർച്ചയായി നാലാം തവണയും എയർലൈറ്റ് ഓഫ് ദി ഇയർ അവാർഡിലൂടെ ലോക അംഗീകാരവും ബഹുമതിയും ഞങ്ങളുടെ എയർ ലൈൻസിന് ലഭിച്ചതായി ഇത്തിഹാദ് എയർവെയ്സിന്റെ എക്സിക്യുട്ടീവ് വൈസ്പ്രസിഡന്റ് മുഹമ്മദ് മൊഹമ്മദ് അൽ ബുലുക്കി പറഞ്ഞു. യുകെയിലെ മുൻനിര ട്രാവൽ ഏജന്റുമാരിൽ നിന്നുള്ള ഫീഡ്ബാക്ക് അടിസ്ഥാനമാക്കിയാണ് ഈ പുരസ്‌കാരം ലഭിച്ചത്. ഇത്തിഹാദ് എയർവെയ്സിലെ ജീവനക്കാരിൽ പ്രതിജ്ഞാബദ്ധതയും കഠിനാധ്വാനവും പ്രതിഫലിപ്പിക്കാൻ ഈ പുരസ്‌കാരം ഒരു മുതൽക്കൂട്ടാകും. വരും വർഷത്തിലും എയർ ലൈൻ ഓഫ് ദി ഇയർ ആയി തന്നെ തുടരാൻ ശ്രമിക്കുമെന്നും ഇതിന് ട്രാവൽ മേഖലയിലെ വ്യാപാര ബന്ധങ്ങൾ മുതൽക്കൂട്ടാകുമെന്നും അൽ ബുലുക്കി പറഞ്ഞു.
രണ്ടു ഘട്ടങ്ങളുള്ള ജഡ്ജിംഗ് പ്രക്രിയയിലൂടെയാണ് ടി.ടി.ജി ട്രാവൽ അവാർഡുകൾ പ്രഖ്യാപിക്കുന്നത്. യാത്രാ ഏജന്റുകളിൽ നിന്നുള്ള വോട്ടുകൾ അനുസരിച്ച് വിമാന കമ്പനികളുടെ ഒരു ഷോർട്ട് ലിസ്റ്റ് ആദ്യം തയാറാക്കും. ശേഷം പട്ടികയിൽ ഉള്ള കമ്പനികൾ കഴിഞ്ഞ 12 മാസക്കാലത്തെ നേട്ടങ്ങളും പ്രകടനവും ഉൾപ്പെടുത്തി ഒരു റിപ്പോർട്ട് തയാറാക്കി സമർപ്പിക്കണം. വ്യവസായ വിദഗ്ധരും പ്രമുഖ ട്രാവൽ ഏജൻസികളും അടങ്ങുന്ന പാനൽ റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും വിജയിയെ തിരഞ്ഞെടുക്കുക.
ബ്രിട്ടനിലെ ട്രാവൽ ഏജന്റുകൾക്ക് പ്രിയപ്പെട്ട വിമാനക്കമ്പനി, മികച്ച പ്രകടനം, യാത്രക്കാരുടെ സംരക്ഷണം സുരക്ഷാ,ഇന്ധനക്ഷമത,മറ്റു പ്രകടങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ മിന്നും പ്രകടങ്ങൾ കാഴ്ച്ച വെച്ചതിനാലാണ് തുടർച്ചയായ നാലാം തവണയും ഇത്തിഹാദിനെ തേടി പുരസ്‌കാരം എത്തിയത്.
Post Your Comments