Latest NewsNewsIndia

പിരിച്ചുവിട്ട കൊറിയര്‍ കമ്പനിയോടുള്ള പ്രതികാരം തീര്‍ക്കാന്‍ ഏജന്റായി വേഷമിട്ട് മൊബൈല്‍ മോഷണം നടത്തി; രണ്ട് പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പിരിച്ചുവിട്ട കൊറിയര്‍ കമ്പനിയോടുള്ള പ്രതികാരം തീര്‍ക്കാന്‍ ഏജന്റായി വേഷമിട്ട് മൊബൈല്‍ മോഷണം നടത്തിയ രണ്ട് പേര്‍ പിടിയിൽ. ഡല്‍ഹി സ്വദശികളായ സൂരജ് (20), യോഗീന്ദര്‍ (28)എന്നിവരാണ് പിടിയിലായത്. ഏതാനും മാസങ്ങൾക്ക് മുൻപ് ഇരുവരെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ പ്രതികാരം തീർക്കാനാണ് ഇവർ മോഷണം നടത്തിയിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.

കമ്പനിയിലെ തന്നെ മറ്റൊരു ജോലിക്കാരനുമായി പ്രതികള്‍ക്ക് ബന്ധമുണ്ടായിരുന്നു. അയാളുമായി ബന്ധപ്പെട്ട് പ്രോഡക്ടിനെ കുറിച്ചും അത് വരുന്ന സ്ഥലത്തെ കുറിച്ചും മനസിലാക്കി കമ്പനിയുടെ യൂണിഫോം തന്നെ ധരിച്ച് മോഷണം നടത്തുകയായിരുന്നു. 70 മൊബൈല്‍ ഫോണുകള്‍ ഇവര്‍ മോഷ്ടിച്ചിട്ടുണ്ട്. ഫോണിന് പകരം കല്ലുകളാണ് ഉടമസ്ഥന് നല്‍കിയിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. ഇരുവരില്‍ നിന്നും 52 ഫോണുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button