ലണ്ടന്‍ : ലണ്ടനില്‍ പിടിയിലായ വിവാദ വ്യവസായി വിജയ് മല്യക്ക് ജാമ്യം. വെസ്റ്റ് മിനിസ്റ്റര്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്. സാമ്പത്തിക തട്ടിപ്പ് കേസിലാണ് മല്യയെ അറസ്റ്റ് ചെയ്തത്. ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കുറ്റവാളിയാണ് വിജയ് മല്യ. ബാങ്കുകളില്‍നിന്ന് കോടികള്‍ വായ്പയെടുത്ത് രാജ്യം വിട്ടതിനെ തുടര്‍ന്നാണ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.
17 ബാങ്കുകളില്‍നിന്നുള്ള 7000 കോടി രൂപയാണ് മല്യ വായ്പ എടുത്തത്. ഇതിന്റെ പലിശയുമടക്കം 9000 കോടി രൂപ തിരിച്ചടയ്ക്കാനുണ്ട്. ആറോളം അറസ്റ്റ് വാറണ്ടുകളാണ് മല്ല്യയ്ക്കെതിരെ ഇന്ത്യയില്‍ നിലനില്‍ക്കുന്നത്.
Post Your Comments