മീറത്ത്: മോദിക്കായി ക്ഷേത്രം നിര്‍മിക്കുന്നു. മീറത്തിലാണ് നിർമിക്കുന്നത്. നിര്‍മാണം നടത്തുന്നത് ഇറിഗേഷന്‍ വകുപ്പില്‍ നിന്ന് വിരമിച്ച ജെ.പി സിങ്ങിന്റെ നേതൃത്വത്തിലാണ്. ക്ഷേത്രത്തിന്റെ നിര്‍മാണം അഞ്ചേക്കറിലായിരിക്കും നടത്തുക.
മാത്രമല്ല ക്ഷേത്രത്തിൽ 100 അടി ഉയരത്തില്‍ മോദിയുടെ പ്രതിമയും ഉണ്ടാകും. ഇന്ത്യയോട് മോദിയ്ക്കുള്ള സ്നേഹത്തില്‍ താന്‍ ആകൃഷ്ടനായെന്നും അതിനാലാണ് അദ്ദേഹത്തിന് ക്ഷേത്രം നിര്‍മിക്കാന്‍ തീരുമാനിച്ചതെന്നും സിങ്ങ് പറഞ്ഞു.
ക്ഷേത്രം മീറത്ത്-കര്‍നാല്‍ ദേശീയപാതക്ക് സമീപമായിരിക്കും നിര്‍മിക്കുക. നിര്‍മാണം രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും. ഒക്ടോബര്‍ 23ന് ക്ഷേത്രത്തിന്റെ ഭൂമിപുജ നടത്തുമെന്നും സിങ്ങ് അറിയിച്ചു. നിര്‍മാണ ചെലവ് 10 കോടിയായിരിക്കും. ഇത് സംഭാവനകളിലൂടെ കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments