റിയാദ്: സൗദയില്‍ തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കുന്നതായി സൂചന. രാജ്യത്ത് സ്വദേശിവല്‍ക്കരണം നടപ്പാക്കുമ്പോഴും നിരവധി യുവാക്കളാണ് തൊഴില്‍ ഇല്ലാതെ വിഷമിക്കുന്നത്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സാണ് ഇതു സംബന്ധിച്ച കണക്കു പുറത്തുവിട്ടത്. സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ 12.8 ശതമാനമായി വര്‍ധിച്ചതയാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
മൂന്നു മാസത്തെ കണക്കാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഈ വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെയുള്ള കണക്കുകളാണിത്. സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.8 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. മൊത്തം 10.75 ലക്ഷം തൊഴില്‍രഹിതരായ സൗദി പൗരന്മാരുണ്ട് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
Post Your Comments