ന്യൂസ് സ്റ്റോറി
സിപിഎം അധികാരത്തിൽ വന്നതോടെ കുട്ടിസഖാക്കളും മുതിര്‍ന്ന സഖാക്കളും സ്റ്റേഷനില്‍ കയറി കയ്യാങ്കളി പതിവാക്കുകയും വിപ്ലവാവേശം മുഴുവന്‍ പോലീസുകാരുടെ നെഞ്ചത്തുതീര്‍ക്കുകയും ചെയ്യുന്നു എന്ന പരാതി പതിവാകുകയാണ്. പല ദൃശ്യങ്ങളുടെയും സി സി ടി വി ദൃശ്യങ്ങൾ വെളിയിൽ വരുന്നതോടെ ഗത്യന്തരമില്ലാതെ കേസെടുക്കാൻ പോലീസ് നിർബന്ധിതരാകുകയും തുടർന്ന് ഇവർ തന്നെ നടപടി നേരിടേണ്ട വരികയും ചെയ്യുന്നു എന്നാണു പരാതി. പത്തനംതിട്ടയിൽ വാറണ്ട് കേസില്‍ പ്രതിയായ ഡിവൈ.എഫ്.ഐ. നേതാവിനെ അറസ്റ്റ് ചെയ്ത എസ്.ഐയെ സ്റ്റേഷന്‍ ആക്രമിച്ച് പൊക്കിയെടുത്ത് നിലത്തടിച്ചത് വാർത്തയായിരുന്നു.
കോട്ടയത്ത് സ്റ്റേഷനിലേക്കുവിളിപ്പിച്ച ഡി.െവെ.എഫ്.ഐ നേതാവ് എസ്.ഐയുടെ തൊപ്പിയെടുത്ത് സ്വന്തം തലയില്‍ വച്ച് സെല്‍ഫിയെടുത്തതു സോഷ്യൽ മീഡിയ ആഘോഷിച്ചു. ദേശീയ മാധ്യമങ്ങളും. കോട്ടയം നാട്ടകത്തു തന്നെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിലെ അക്രമം തടയാന്‍ ചെന്ന എസ്.ഐ. അടക്കം മൂന്നുപോലീസുകാരെ എസ്.എഫ്.ഐക്കാര്‍ അടിച്ച് ഓടയിലിട്ടു. കൊടുമണ്ണിൽ ആര്‍.എസ്.എസുകാരുടെ ഫ്ളക്സ് ബോര്‍ഡ് നീക്കാത്തതിന്റെ പേരില്‍ എസ്.ഐയെ ഭക്ഷണപാത്രത്തില്‍ കയ്യിട്ടുവാരി ഭീഷണിപ്പെടുത്തി.
മലയാലപ്പുഴയിൽ എസ് ഐ യുടെ കഴുത്തിനു കുത്തിപ്പിടിച്ച് ഭീഷണിപ്പെടുത്തിയത് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിന്റെ ദേഷ്യത്തിൽ. അങ്ങനെ സഖാക്കളുടെ സ്റ്റേഷൻ ഭരണം ദിവസവും വാർത്തയാകുകയാണ്. രണ്ടു ഡസനിലേറെയാണ് ഇടത് സര്‍ക്കാര്‍ അധികാരമേറ്റ ഇത്രയും നാളുകൊണ്ട് സി.പി.എം, ഡി വൈ .എഫ്.ഐ., എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ പോലീസ് അക്രമങ്ങൾ. പോലീസിന്റെ കൃത്യനിര്‍വഹണത്തില്‍ അനാവശ്യമായ ഇടപെടല്‍ നടത്തരുതെന്ന സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശമുള്ളപ്പോഴാണ് കുട്ടിസഖാക്കളുടെ ഈ അക്രമങ്ങൾ.
തൊടുപുഴയില്‍ എ.എസ്.ഐ ഉള്‍പ്പെടെ മൂന്നു പോലീസുകാരെ സ്റ്റേഷനു മുന്നില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ആക്രമിച്ചിട്ട് ഒന്നരയാഴ്ച പിന്നിട്ടിട്ടും ഇതുവരെ അറസ്റ്റുണ്ടായില്ല. എന്നാൽ പണി കിട്ടുന്നതും തൊപ്പി തെറിക്കുന്നതും പോലീസുകാരുടേതാണ്. കോട്ടയം നാട്ടകം പോളിടെക്നിക്കില്‍ എസ്.എഫ്.ഐ.-എ.ബി.വി.പി. സംഘര്‍ഷത്തില്‍ ഇടപെട്ട ചിങ്ങവനം സ്റ്റേഷനിലെ എസ്.ഐ. ഉള്‍പ്പെടെ മൂന്നുപോലീസുകാരെ തല്ലി ഓടയിലിട്ട സംഭവം നടന്ന് 10 ദിവസമായിട്ടും അറസ്റ്റുണ്ടായിട്ടില്ല. 30 പേരെ പ്രതികളാക്കി കേസെടുത്തിട്ടുണ്ട്. പ്രതികള്‍ ഒളിവിലാണെന്നാണു പോലീസ് പറയുന്നത്.
ദേശീയ മാധ്യമങ്ങൾ വരെ ആഘോഷിച്ച സംഭവമായ പ്രതി സ്റ്റേഷനില്‍ എസ്.ഐയുടെ തൊപ്പിയണിഞ്ഞ് പടം ഫെയ്സ്ബുക്കില്‍ ഇട്ടതിന്റെ പേരില്‍ മൂന്നുപോലീസുകാര്‍ക്ക് സസ്പെന്‍ഷനും പിന്നീട് സ്ഥാനമാറ്റവും കിട്ടിയെങ്കിലും കുട്ടിനേതാവിന് ഒരു കുഴപ്പവുമില്ല.
Post Your Comments