അലഹബാദ് : ഉത്തര്‍പ്രദേശിലെ അലഹാബാദിലെ അലഹബാദ് സര്‍വകലാശാലക്കു സമീപം ഒരു ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) നേതാവ് രാജേഷ് യാദവ് വെടിയേറ്റ് മരിച്ചു.ബി എസ് പി പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിക്കുകയും കുറ്റവാളികളുടെ അറസ്റ്റ് ആവശ്യപ്പെട്ട് റോഡ് ഉപരോധിക്കുകയും ചെയ്തു. കൂടാതെ ഒരു ബസ് കത്തിച്ചതായും റിപ്പോർട്ട് ഉണ്ട്. തരചന്ദ് ഹോസ്റ്റലില്‍ ഒരാളെ കാണുന്നതിനായി സുഹൃത്ത് ഡോ. മുകുള്‍ സിങ്ങുമായി രാജേഷ് യാദവ് എത്തിയിരുന്നു. ഇതിനിടയിൽ യാദവിന് വയറിൽ വെടിയേൽക്കുകയും വെടിയേറ്റ യാദവിനെ ഡോക്ടര്‍ സിംഗ് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെന്നും എന്നാല്‍ ചികിത്സക്കിടയില്‍ മരണപ്പെടുകയായിരുന്നുവെന്നും ഡോ. മുകുള്‍ സിംഗ് പൊലീസിനോട് പറഞ്ഞു.
യാദവിന്റെ വാഹനത്തില്‍ ചില ഒഴിഞ്ഞ വെടിയുണ്ടകള്‍ കണ്ടെത്തിയതായി അലഹാബാദ് പൊലീസ് സൂപ്രണ്ട് സിദ്ധാര്‍ഥ് ശങ്കര്‍ മീണ പറഞ്ഞു.യാദവ് ഭദോഹിയിലെ ദുഗുണ ഗ്രാമത്തില്‍ നിന്നുള്ളയാളാണ് യാദവ് . ബിഎസ്പി ടിക്കറ്റില്‍ 2017 ല്‍ ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു.പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇതിനിടെ അനുയായികളുടെ പ്രതിഷേധം ശക്തമാണ്.സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ഇന്ത്യന്‍ പ്രസ് ക്രോസ്സിംഗിന് സമീപം വലിയ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
Post Your Comments