Latest NewsIndiaNews

ദീപാവലിയ്ക്ക് ആമസോണിൽ ബിഗ് സെയിൽ; ഫോണുകൾക്കും ലാപ്ടോപ്പുകൾക്കും വൻ വിലക്കുറവ്

ദീപാവലിയൊടനുബന്ധിച്ച് ബിഗ് സെയിൽ ഓഫർ വിൽപനയ്ക്ക് ഒരുങ്ങി ആമസോൺ. ഒക്ടോബർ നാലു മുതൽ എട്ടുവരെയാണ് ഓഫർ വിൽപന. നേരത്തെ നടന്ന ബിഗ് സെയിൽ ഷോപ്പിങ്ങും ആമസോണിന് വൻ നേട്ടമായിരുന്നു. ദീപാവലി കച്ചവടത്തിൽ 10 കോടി ഉത്പന്നങ്ങൾക്കാണ് വൻ ഡീലുകളും ഓഫറുകളും ആമസോൺ നൽകുന്നത്. ബിഗ് സെയിലിൽ മൊബൈൽ ഫോണുകൾക്ക് 40 ശതമാനം വരെ ഡിസ്കൗണ്ട് നൽകും. മൊബൈൽ അക്സസറികൾക്ക് 80 ശതമാനം വരെ വിലകുറവ് നൽകാനും സാധ്യതയുണ്ട്.

ലാപ്ടോപ്പുകൾക്ക് 20 ശതമാനം വരെ ഡിസ്കൗണ്ടും സ്പീക്കറുകളിലും ഹെഡ്ഫോണുകളിലും 60 ശതമാനം വരെ ഡിസ്കൗണ്ടും ലഭിക്കും. കൂടാതെ സിറ്റിബാങ്കിന്റെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകാർക്ക് 10 ശതമാനം അധിക ക്യാഷ്ബാക്കും ആമസോണ്‌ വാഗ്ദാനം ചെയ്യുന്നുണ്ട്. ആമസോൺ പേ ബാലൻസ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് റിട്ടേണിലെ മൂല്യത്തിന്റെ 15 ശതമാനം ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button