ലോകം ഇഷ്ടപ്പെടുന്ന പത്ത് സൗജന്യ ആപ്ലിക്കേഷനുകള്‍ ഇവയൊക്കെ

ലോകത്ത് ഏറെ ജനപ്രീതിയുള്ള 10 സൗജന്യ ആപ്ലിക്കേഷനുകൾ ഏതൊക്കെയാണെന്ന് നോക്കാം. സന്ദേശങ്ങള്‍ കൈമാറുന്നതിനായുള്ള ആപ്ലിക്കേഷനുകളുടെ ഒന്നാം സ്ഥാനത്തുള്ളത് വാട്‌സ്ആപ്പ് ആണ്. വോയ്‌സ്‌കോള്‍, ശബ്ദ സന്ദേശം, വീഡിയോ കോള്‍, ചിത്രങ്ങള്‍ പങ്കുവെക്കുക തുടങ്ങിയ നിരവധി ഫീച്ചറുകളാണ് ഇതിന്റെ പ്രത്യേകത. രണ്ടാം സ്ഥാനത്തുള്ള ആപ്ലിക്കേഷനാണ്ഫേസ്ബുക്ക് മെസെഞ്ചര്‍. മൊബൈല്‍ ഫോണുകൾക്ക് പുറമെ ഡെസ്‌ക്ടോപിലും മെസെഞ്ചർ ഉപയോഗിക്കാവുന്നതാണ്. ജനപ്രീതിയില്‍ മൂന്നാം സ്ഥാനത്തുള്ളത് ഇൻസ്റ്റാഗ്രാം ആണ്. ചിത്രങ്ങള്‍ പങ്കുവെക്കുന്നതിനായുള്ള ഈ ആപ്ലിക്കേഷന് 80 കോടി ഉപയോക്താക്കളാണുള്ളത്.

ഫേസ്ബുക്ക് നാലാം സ്ഥാനത്തും ഫേസ്ബുക്കിന്റെ തന്നെ എംബി കുറഞ്ഞ ഫേസ്ബുക്ക് ലൈറ്റ് അഞ്ചാം സ്ഥാനത്തുമാണുള്ളത്. ഏഴാം സ്ഥാനത്തുള്ളത് ഫോട്ടോ-മെസേജിങ് ആപ്ലിക്കേഷനായ സ്‌നാപ്ചാറ്റ് ആണ്. എട്ടാം സ്ഥാനത്തുള്ളത് സബ് വേ സര്‍ഫേഴ്‌സ് എന്ന ഗെയിം ആപ്പാണ്. കിലൂവും സൈബോ ഗെയിംസും ചേര്‍ന്ന വികസിപ്പിച്ച ഈ ഗെയിം ആണ് ജനപ്രീതിയിൽ മുന്നിൽ നിൽക്കുന്നത്. മ്യൂസിക് സ്ട്രീമിങ് ആപ്ലിക്കേഷനായ സ്‌പോട്ടിഫൈ മ്യൂസിക് ആണ് ഒമ്പതാം സ്ഥാനത്ത്. പത്താം സ്ഥാനത്താകട്ടെ മെസഞ്ചര്‍ ലൈറ്റ് ആപ്ലിക്കേഷനാണുള്ളത്. ഫേസ്ബുക്ക് ലൈറ്റ് ആപ്ലിക്കേഷനെ പോലെ തന്നെ വേഗത കുറഞ്ഞ നെറ്റ്‌വര്‍ക്കിലും സ്‌റ്റോറേജ് പ്രശ്‌നങ്ങളുള്ള ഫോണിലും ഉപയോഗിക്കാന്‍ സാധിക്കുന്ന ആപ്ലിക്കേഷനാണ് മെസഞ്ചര്‍ ലൈറ്റ്.

Share
Leave a Comment