Latest NewsKeralaNews

എ.ടി.എം കൗണ്ടറില്‍ മോഷണത്തിനെത്തിയത് വിദഗ്ധ സംഘം

കാസര്‍ഗോഡ് : കാനറ ബാങ്കിന്റെ പെരിയ ശാഖയുടെ എ.ടി.എം കൗണ്ടറില്‍ മോഷണത്തിനെത്തിയത് ”വിദഗ്ധ സംഘ”മെന്നു പോലീസ് റിപ്പോര്‍ട്ട്‌. രണ്ടുപേര്‍ മാത്രമാണ് അകത്തുകടന്നത്. കറുത്ത െകെയുറകളും ഓറഞ്ച് നിറത്തിലുള്ള ജാക്കറ്റും കോഫി ബ്രൗണ്‍ നിറത്തിലുള്ള തൊപ്പിയും ചാര നിറത്തിലുള്ള മാസ്കുമാണു മോഷ്ടാക്കളില്‍ ഒരാളുടെ വേഷം. ബംഗളുരുവിലുള്ള സാങ്കേതിക വിദഗ്ധരുടെ സേവനം തേടാന്‍ പോലീസ് തീരുമാനിക്കാന്‍ കാരണം മോഷ്ടാക്കളുടെ ”പ്രവര്‍ത്തനരീതി”മൂലമാണ്. രണ്ടാമന്‍ നീല നിറത്തിലുള്ള ജാക്കറ്റാണു ധരിച്ചിട്ടുള്ളത്.
 
അകത്തുകയറി ഏതാനും മിനിറ്റുകള്‍ക്കകം രണ്ടാമന്‍ ഓടിയെത്തി ഷട്ടര്‍ താഴ്ത്തി. എ.ടി.എമ്മിനകത്തെ ക്യാമറകളുടെ ഹാര്‍ഡ് ഡിസ്കിലെ ദൃശ്യം പരിശോധിച്ചപ്പോഴാണു െകെയുറയും മുഖംമൂടിയും ജാക്കറ്റും ധരിച്ചെത്തിയ രണ്ടുപേര്‍ എ.ടി.എമ്മിനകത്ത് കയറി ഷട്ടര്‍ താഴ്ത്തുന്നതും മെഷീനുകള്‍ അഴിച്ചുമാറ്റി ട്രേ പൊട്ടിച്ചെടുക്കുന്നതും കണ്ടത്. ഇന്നലെ പുലര്‍ച്ചെ നാലരമണിക്ക് പെട്രോളിങ് നടത്തുകയായിരുന്ന പൊലീസുകാര്‍ ഡ്യുട്ടിക്കെത്തിയ വിവരം ബുക്കില്‍ രേഖപ്പെടുത്താനെത്തിയപ്പോഴാണു കൗണ്ടര്‍ കുത്തിപ്പൊളിച്ച നിലയില്‍ കണ്ടത്.
 
ഉടന്‍ വിവരം മേലുദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. വിരലടയാള വിദഗ്ധരെത്തി പരിശോധിച്ചു. ഡിെവെ.എസ്.പി: കെ. ദാമോദരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സംഭവം അന്വേഷിക്കുന്നത്. ജാക്കറ്റിനു കളര്‍ ചേര്‍ച്ചയുള്ള നീല െകെയുറയും നീല നിറത്തിലുള്ള തൊപ്പിയും ചാര നിറത്തിലുള്ള മാസ്കുമാണ് ഇയാള്‍ ധരിച്ചത്. വേറെ ചിലര്‍ പുറത്ത് കാവലുണ്ടാകാമെന്നാണു പോലീസിന്റെ നിഗമനം. എ.ടി.എം. കൗണ്ടറുകള്‍ അഴിച്ചെടുക്കാന്‍ പരിശീലനം ലഭിച്ചവരാണു കവര്‍ച്ചയ്ക്ക് പിന്നിലെന്നാണു സംശയിക്കുന്നത്. വളരെ അനായാസമായി യന്ത്രഭാഗങ്ങള്‍ അഴിച്ചെടുക്കുന്നത് ക്യാമറയില്‍ കാണാം. പുലര്‍ച്ചെ ഒന്നരമണിക്കാണ് ഒന്നാമന്‍ കൗണ്ടറിനകത്തേക്ക് പ്രവേശിക്കുന്നത്.
 
എ.ടി.എം കൗണ്ടറിനകത്തെ ക്യാമറ തല്ലിപ്പൊട്ടിച്ച ശേഷമാണു സംഘം പുറത്തിറങ്ങിയതെന്നാണു സംശയിക്കുന്നത്. അവസാന ദൃശ്യവും അത് തന്നെ. ഒന്നര മണിക്കൂര്‍ നേരമാണ് ഇരുവരും എ.ടി.എം കൗണ്ടര്‍ അഴിച്ചെടുക്കാന്‍ ചെലവിട്ടത്. ഓരോ ഭാഗവും അനായാസേന ഇളക്കിയെടുക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പുലര്‍ച്ചെ മൂന്ന് മണിവരെയുള്ള ദൃശ്യങ്ങളാണ് അവസാനമായി ക്യാമറയില്‍ പതിഞ്ഞിട്ടുള്ളത്. പണം നഷ്ടമായിട്ടില്ലെന്നാണു സൂചന.
 
ഒരാഴ്ചമുമ്പ് 20 ലക്ഷം രൂപയാണ് എ.ടി.എം കൗണ്ടറില്‍ നിക്ഷേപിച്ചിരുന്നത്. ഇതില്‍ നാല് ലക്ഷം രൂപ ഇടപാടുകാര്‍ പിന്‍വലിച്ചതായി കമ്പ്യൂട്ടര്‍ രേഖകള്‍ വ്യക്തമാക്കുന്നു. ബാക്കി 16 ലക്ഷം രൂപ രണ്ട് ട്രേകളിലായാണ് എ.ടി.എമ്മില്‍ ഉണ്ടായിരുന്നത്. ഇതു നഷ്ടമായിട്ടില്ലെന്നാണു സൂചന. ബംഗളുരുവില്‍നിന്നു വിദഗ്ധ സംഘം എത്തിയതിനുശേഷം മാത്രമേ കുടുതല്‍ വിവരം വെളിപ്പെടുത്താന്‍ കഴിയുകയുള്ളൂവെന്നു പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button