Latest NewsKeralaNews

ഏരൂരിലെ ഏഴുവയസുകാരിയുടെ കൊലപാതകം: കുട്ടിയുടെ പിതാവ് പറയുന്നത്

അഞ്ചല്‍•കൊല്ലം ഏരൂരില്‍ ഏഴുവയസുകാരിയെ ചെറിയച്ഛന്‍ പീഡിപ്പിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ ചെറിയമ്മയേയും ചോദ്യം ചെയ്യണമെന്ന് കുട്ടിയുടെ പിതാവ്. കൃത്യം നടന്ന ഏറുമാടത്തെക്കുറിച്ച്‌ ഇവര്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ ഇക്കാര്യം ഇവര്‍ പോലീസിനോട് പറഞ്ഞില്ല. ഇതുസംബന്ധിച്ച് പുനലൂര്‍ ഡി.വൈ.എസ്.പിയ്ക്ക് പരാതി നല്‍കിയതായും പിതാവ് പറഞ്ഞു.

അതിനിടെ, സംഭവത്തില്‍ കുട്ടിയുടെ അമ്മയ്ക്കും വീട്ടുകാര്‍ക്കും പങ്കുണ്ടെന്ന് ആരോപിച്ച്‌ നാട്ടുകാര്‍ രംഗത്തെത്തി. ബന്ധുവില്‍ നിന്ന് പെണ്‍കുട്ടിക്ക് നേരത്തെയും പീഡനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും എന്നാല്‍ വീട്ടുകാര്‍ ഇത് മറച്ചു വയ്ക്കുകയായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. കുട്ടിയുടെ മൃതദേഹം കാണാന്‍ പോലും നാട്ടുകാര്‍ അമ്മയെ അനുവദിച്ചില്ല. മൃതദേഹം വീടിന് സമീപം സംസ്കരിക്കാന്‍ അനുവദിക്കാതിരുന്നതിനെത്തുടര്‍ന്ന് പിതാവിന്റെ വീട്ടിലാണ്‌ അടക്കം ചെയ്തത്. നാട്ടുകാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ ഇവിടുന്നു ആട്ടിപ്പായിക്കുകയും ചെയ്തു. സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ ഇടപെട്ടിട്ടുണ്ട്.

ഏരൂര്‍ ഗവ. എല്‍.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രീലക്ഷ്മിയെയാണ് കുളത്തൂപ്പുഴ ചെറുകര പാതയില്‍ റബര്‍ എസ്റ്റേറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ട്യൂഷന് പോയ കുട്ടിയ കുളത്തൂപ്പുഴ ക്ഷേത്രത്തില്‍ കൊണ്ട് പോകാമെന്ന് പറഞ്ഞ് മാതൃസഹോദരിയുടെ ഭര്‍ത്താവായ രാജേഷ്‌ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് വനഭാഗത്ത് വച്ച് പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത രാജേഷ്‌ ഇപ്പോള്‍ റിമാന്‍ഡിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button