തിരുവനന്തപുരം: വിജയദശമി മഹോത്സവത്തോടനുബന്ധിച്ച് ആര്‍എസ്എസ് നടത്തിയ പഥസഞ്ചലനത്തിനിടെ ആര്‍എസ്എസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു.പാപ്പനംകോട് സിജിഎസ് നഗറില്‍ നീതു നിവാസില്‍ ഉണ്ണി കൃഷ്ണന് ആണ് തിരുവനന്തപുരം പാപ്പനംകോട് നഗറിന്റെ ആഭിമുഖ്യത്തില്‍ നടന്ന പഥസഞ്ചലനത്തിനിടെ കുഴഞ്ഞു വീണത്.തളിയലില്‍ നിന്നും ആരംഭിച്ച പഥസഞ്ചലനം കരമനയിലെത്തിയപ്പോള് ദേഹാസ്വസ്ഥ്യത അനുഭവപെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു.
ഉടന്‍ തന്നെ സേവാഭാരതിയുടെ ആംബുലന്‍സില്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അഞ്ചുമണിയോടെ മരിക്കുകയായിരുന്നു. പ്രായമേറിയതിനാല്‍ റൂട്ട് മാര്‍ച്ചില്‍ പങ്കെടുക്കേണ്ടതില്ലെന്നും പൊതുപരിപാടിയില്‍ പങ്കെടുത്താല്‍ മതിയെന്നും നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും പൂര്‍ണഗണവേഷത്തില്‍ എത്തിയ ഉണ്ണികൃഷ്ണന് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു. റിട്ട. എജിഎസ് ഉദ്യോഗസ്ഥനാണ് മരിച്ച ഉണ്ണികൃഷ്ണന്.ഷീലാ ദേവിയാണ് ഭാര്യ മകള്‍ നീതു കൃഷ്ണ.
Post Your Comments