ചാലക്കുടി: റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ വധവുമായി ബന്ധപ്പെട്ട കേസില്‍ സംശയിക്കപ്പെടുന്ന ഒരു പ്രമുഖന്റെ നീലച്ചിത്രം രാജീവ് പകര്‍ത്തിയെന്നും ഇതിന്റെ സി ഡി വീണ്ടെടുക്കാന്‍ കൂടിയായിരുന്നു ക്വട്ടേഷന്‍ കൊടുത്തതെന്നും പോലീസ് പറയുന്നു.കേസില്‍ പ്രധാനപ്രതി ജോണിയെ വടക്കാഞ്ചേരിയില്‍ നിന്നും ഇന്ന് രാവിലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ജോണിയെ രക്ഷപ്പെടാന്‍ സഹായിച്ച ആലപ്പുഴ സ്വദേശി സുധന്‍ എന്നയാളും പിടിയിലായി. പിടിവലിക്കിടയില്‍ രാജീവ് ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം സൂചന.
തോട്ടത്തിലെത്തിയ തൊഴിലാളികള്‍ രാജീവിന്റെ സ്കൂട്ടര്‍ മറിഞ്ഞ് കിടക്കുന്നത് കണ്ട് വിവരം വീട്ടില്‍ അറിയിച്ചിരുന്നു. രാജീവിനെ കാണാനില്ലെന്നു കാട്ടി മകന്‍ അഖില്‍ പരാതിയും നല്‍കിയിരുന്നു. പണം കടം കൊടുത്തതിനുള്ള രേഖകള്‍ െകെവശപ്പെടുത്താനുള്ള ശ്രമമാണ് രാജീവിന്റെ മരണത്തില്‍ കലാശിച്ചതെന്നാണു പ്രാഥമിക നിഗമനം. വസ്തു ഇടപാടുകളില്‍ കൂട്ടകച്ചവടക്കാരായിരുന്നു ജോണിയും രാജീവും. പണമിടപാട് സംബന്ധിച്ച തര്‍ക്കത്തില്‍ ഇരുവരും പിരിഞ്ഞു. ജോണി രാജീവിനെതിരേ അങ്കമാലി പോലീസ് സ്റ്റേഷനില്‍ നിരവധി കള്ളക്കേസുകള്‍ നല്‍കിയിരുന്നെന്നും പറയുന്നു.
തുടർന്ന് കേസാവശ്യത്തിനായാണ് രാജീവ് എറണാകുളത്തെ പ്രമുഖനായ അഭിഭാഷകന്റെ അടുത്തെത്തുകയും പിന്നീട് അഭിഭാഷകന്റെ വസ്തു ഇടപാടുകാരനായി ഇയാൾ മാറുകയുമായിരുന്നു. സാമ്പത്തിക ഇടപാടില്‍ കൃത്രിമം നടത്തിയെന്ന പേരില്‍ രാജീവും അഭിഭാഷകനും തമ്മില്‍ തെറ്റി. രാജീവ് അഭിഭാഷകനില്‍നിന്ന് മൂന്നു കോടി രൂപയും ജോണിയില്‍നിന്നു രണ്ടരക്കോടിയും വസ്തു ഇടപാടിനായി കൈപ്പറ്റിയതായി പറയുന്നു. പണം നല്‍കിയതിന്റെ രേഖകളൊന്നും രണ്ടു പേരും രാജീവില്‍നിന്നു വാങ്ങിയിരുന്നില്ല.
പലപ്പോഴായി പണം ആവശ്യപ്പെട്ടെങ്കിലും പണമോ രേഖകളോ നല്‍കാന്‍ രാജീവ് തയാറായില്ലെന്നു പറയപ്പെടുന്നു. തുടർന്ന് രേഖകൾ കണ്ടെടുക്കാൻ കൊട്ടേഷൻ നൽകിയത് ജോണിയുടെ ബന്ധുവിനാണെന്നാണ് വിവരം. ജീവന് അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി ൈഹകോടതിയിലടക്കം ഇയാള്‍ പലപ്പോഴായി നല്കിയ പരാതികളുടെകൂടി അടിസ്ഥാനത്തില്‍. മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും രാജീവ് പരാതി നല്‍കിയിരുന്നു.
പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിനിടെയാണ് അതിദാരുണമായി രാജീവ് കൊലചെയ്യപ്പെട്ടത്. തട്ടിക്കൊണ്ടുപോയി അജ്ഞാത കേന്ദ്രത്തില്‍ വെച്ച് മുദ്രപ്പത്രത്തില്‍ ഒപ്പ് വെപ്പിക്കാനും തുടര്‍ന്ന് ദുബായിലേക്ക് കടക്കാമെന്നുമുള്ള ജോണിയുടെ കണക്കുകൂട്ടല്‍ തെറ്റുകയായിരുന്നു.
Post Your Comments